കേരള പോലീസ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി വനിത കണ്‍വെണ്‍ഷന്‍
Published :15-Feb-2017
ഇരിങ്ങാലക്കുട:കേരള പോലീസ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി വനിത കണ്‍വെണ്‍ഷന്‍ ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഡിവിഷന്‍ ട്രയിനിങ്ങ് സെന്ററില്‍ വച്ച് എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗം അപര്‍ണ്ണ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാര്‍ ഐ.പി.എസ് മുഖ്യാതിഥി ആയിരുന്നു.ഒല്ലൂര്‍ ആയുര്‍വ്വേദ കോളേജ് അദ്ധ്യാപിക ഡി.ഷീല മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍ ഐ.പി.എസ്,കെ.പി.എ സംസ്ഥാന കമ്മിറ്റി സെക്രട്ടറി പി.ജി.അനില്‍ കുമാര്‍ ,വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്ന അംബുരത്ത്,മാര്‍ട്ടിന്‍ കെ.ഐ,രാധാകൃഷ്ണന്‍,രാജു.കെ.പി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ബിജു കെ.എ സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.
 
View Comments

Other Headlines