നിരപരാധികള്‍ അകത്തും കുറ്റവാളികള്‍ പുറത്തും : എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍
Published :15-Feb-2017
ഇരിങ്ങാലക്കുട:നിരപരാധികളായവര്‍ ജയിലിനുള്ളിലും കുറ്റവാളികള്‍ പുറത്ത് വിലസുകയുമാണെന്ന് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അഭിപ്രായപ്പെട്ടു.തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ്ബ് ജയിലിലെ ജയില്‍ ദിനാഘോഷം 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉത്തരമേഖല ആന്റ് മദ്ധ്യമേഖല ഡി.ഐ.ജി ശിവദാസ് കെ.തൈപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍ ഐ.പി.എസ്,ഇരിങ്ങാലക്കുട ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട്് ഡോ.ഉണ്ണികൃഷ്ണന്‍,ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ.ജോയ് തറയ്ക്കല്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സിനിമാതാരം  ബാബു ജോസ് സമ്മാനദാനം നിര്‍വ്വഹിച്ചു.സ്‌പെഷല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് എ.ആര്‍.മധുകുമാര്‍  സ്വാഗതവും അസി.പ്രിസണ്‍ ഓഫീസര്‍ പി.എസ്.അജേന്ദ്രന്‍  നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍  അരങ്ങേറി.
 
View Comments

Other Headlines