ഓടകള്‍ വൃത്തിഹീനം: ദുര്‍ഗന്ധം അസഹനീയം :
Published :15-Feb-2017
ഇരിങ്ങാലക്കുട : പേഷ്‌കാര്‍ റോഡിലെ കാനയിലെ ദുര്‍ഗന്ധം അകറ്റണമെന്നു വാരിയര്‍ സമാജം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കാനയിലൂടെ മലിനജലം ഒഴുകി പരിസരവാസികള്‍ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഓടകള്‍ വൃത്തിയാക്കി സ്ലാബിട്ട് മൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.എം. രമേശ് വാരിയര്‍, സെക്രട്ടറി എ. സി. സുരേഷ്, കെ.വി.രാമചന്ദ്രന്‍, ടി.എസ്.കൃഷ്ണകുമാര്‍, ഗീത ഈശ്വരന്‍കുട്ടി, ടി. രാമന്‍കുട്ടി, എ. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
 
View Comments

Other Headlines