മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന നന്‍മയാണ് സേവനം : ഫാ.ഡേവിസ് ചിറമ്മല്‍
Published :15-Feb-2017
ഇരിങ്ങാലക്കുട :നാം നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്താല്‍ അത് സേവനമാകുന്നില്ല എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന നന്‍മയാണ് സേവനമെന്നും കിഡ്‌നിഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു.സേവനം ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷമാണ് മനുഷ്യന് എറ്റവും വലിയ നിധിയും ,സമ്പത്തും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കിഡ്‌നി ഫെഡറേഷന്‍ ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ഫാ.ജോയി പീണിക്കപ്പറമ്പില്‍  അദ്ധ്യക്ഷത വഹിച്ചു.വൃക്കരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.കെ.എന്‍.സുഭാഷ്,ജോസ്.ജെ.ചിറ്റിലപ്പിള്ളി,ഡോ.ഹരീന്ദ്രനാഥ്,ഇ.പി.സഹദേവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.20ല്‍ പരം പുതിയ അംഗങ്ങള്‍ക്ക് സ്വീകരണവും ,വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് സഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
 
View Comments