മുരിയാട് കര്‍ഷകര്‍ക്കാശ്വസമായി കളക്ടറുടെ നടപടി : കോള്‍പടവുകളിലേയ്ക്ക് വെള്ളമെത്തി തുടങ്ങി
Published :16-Feb-2017

മുരിയാട് : വേനല്‍ രൂക്ഷമായതോടെ മുരിയാട്, പര്‍പ്പൂക്കര,വേളുക്കര തുടങ്ങിയ പ്രദേശങ്ങളിലെ 3400 ഏക്കര്‍ കതിര് വന്ന നെല്ല് കൃഷി വെള്ളമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരുന്നു.മുരിയാട് ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടിവെള്ള പദ്ധതികളും മുരിയാട് കായല്‍ പ്രദേശത്തെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ മൂന്നെണ്ണം പമ്പിംഗ് നിറുത്തി.പാറെക്കാട്ടുകര, കാപ്പാറ കുടിവെള്ള പദ്ധതികള്‍ക്കും  പമ്പിംഗ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് . ഇതു മൂലം പ്രദേശവാസികള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലാണ് കഴിയുന്നത്. ചിമ്മിനിയില്‍ നിന്നും മാഞ്ഞാംകുഴി റെഗുലേറ്ററി എത്തുന്നതിന് മുന്‍പുള്ള പറത്തോട് ഷട്ടറിലൂടെയാണ് കെ.എല്‍ .ഡി .സി തോട്ടിലേക്ക്  എത്തുന്നത്.മഞ്ഞാംകുഴി റഗുലേറ്ററില്‍ നിന്നും ഇപ്പോള്‍ മുരിയാട് കായലിലേയ്ക്ക് വെള്ളം വിടാതെ വടക്കുഭാഗത്തേക്ക് മാത്രമെ വെള്ളം വിടുന്നതാണ് മുരിയാട് ഭാഗത്തേ കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയത്.ജില്ല കളക്ടര്‍ ഡോ.കൗഷ്‌കന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച്ച കളക്ടര്‍ മാഞ്ഞാംകുഴി,തൊമ്മാന,പറത്തോട്,മുരിയാട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തു.തുടര്‍ന്ന് മാഞ്ഞാംകുഴി ഡാമിലെ ഷട്ടര്‍ രണ്ടടിയോളം താഴ്ത്തി ജലനിരപ്പ് ഉയര്‍ത്തുന്നതിലുടെ പറത്തോട് ഷട്ടറിലുടെ മുരിയാട് ഭാഗത്തേയ്ക്കും കൂടി വെള്ളമെത്തിയ്ക്കാന്‍ കളക്ടര്‍ ഉദേഗസ്ഥന്‍മാരുമായും കര്‍ഷകരുമായും ധാരണയുണ്ടാക്കി.ജില്ലാപഞ്ചായത്തംഗങ്ങളായ ടി ജി ശങ്കരനാരായണന്‍,തോമസ് കോലംങ്കണ്ണി,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍,പര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍,ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍,വിവിധ കര്‍ഷക സംഘം നേതാക്കള്‍ തുടങ്ങിയവര്‍ കളക്ടറുമായി ചര്‍ച്ചയില്‍ പങ്കെടുത്തു.
View Comments

Other Headlines