കനോലി കനാലിന്റെ കൈതോടുകള്‍ ഭൂമാഫിയ മണ്ണിട്ടുനികത്തുന്നത് ബിജെപി തടഞ്ഞു.
Published :16-Feb-2017
ഇരിങ്ങാലക്കുട  : പടിയൂര്‍ പഞ്ചായത്ത് 8-ാം വാര്‍ഡ് മാഞ്ചാട്ടിത്തറ കനോലി കനാലിന്റെ കൈവഴിതോടുകള്‍ മണ്ണിട്ട് നികത്തുന്നത് തടഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പരാതി പ്രകാരം വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. പ്രതിഷേധത്തിന് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് അനൂപ് മാമ്പ്ര, ശരത്ത് കോപ്പുള്ളി, പവിത്രന്‍ കൊല്ലംപറമ്പില്‍, ശ്രീജിത്ത് മണ്ണായില്‍, വിഷ്ണുപ്രഭു എന്നിവര്‍ നേതൃത്വം നല്‍കി.  പടിയൂര്‍ വില്ലേജ് ഓഫിസിനു കീഴില്‍ കനോലി കനാലിനു സമീപം സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ഭൂമാഫിയ വ്യാപകമായി മണ്ണിട്ടു നികത്തുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പരിസ്ഥിതി നാശം നടക്കുന്നതെന്ന് ബിജെപി പഞ്ചായത്ത് സമിതി യോഗം കുറ്റപ്പെടുത്തി. അടുത്ത കാലത്തായി  രാഷ്ട്രീയ തണലില്‍ ഭൂമാഫിയ നടത്തിയിട്ടുള്ള തണ്ണീര്‍ത്തട നികത്തലുകളെ കുറിച്ച് മേലുദ്യോഗസ്ഥ തലത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് അനൂപ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിനോയ് കോലന്ത്ര, സജി ഷൈജുകുമാര്‍, അജയന്‍ പൊന്നംമ്പിള്ളി, ക്ഷിതിരാജ് വലിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. 
 
View Comments

Other Headlines