ആനന്ദപുരം റൂറല്‍ സൊസൈറ്റി: ജോമി ജോണ്‍ പ്രസിഡന്റ്
Published :16-Feb-2017
ആനന്ദപുരം: റൂറല്‍ സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റും നേടി. പ്രസിഡന്റായി ജോമി ജോണിനെയും വൈസ് പ്രസിഡന്റായി കെ.കെ.ചന്ദ്രശേഖരനെയും തെരഞ്ഞെടുത്തു.മറ്റു അംഗങ്ങള്‍ എന്‍.കെ.പൗലോസ്, കെ.കെ.സന്തോഷ്, സി.എല്‍.ജോണ്‍സന്‍ എന്‍.ആര്‍.സുരേഷ്, സി.പി.ലോറന്‍സ്, മോഹന്‍ദാസ് പിള്ളത്ത്, വി.സജീവ്, പി.സി.ഭരതന്‍, ശാരിക രാമകൃഷ്ണന്‍, ജിനിത പ്രശാന്ത്, ജിഷ ജോബി.
 
View Comments