ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കോളേജ് ദിനം ആഘോഷിച്ചു
Published :17-Feb-2017
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കലാലയത്തിന്റെ 53-ാമത് കോളേജ് ദിനം ഫെബ്രുവരി 16 തിയ്യതി മുന്‍കാല കെ.പി.എസ്.സി. ചെയര്‍മാനും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മുന്‍കാല വിസിയുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ദിനത്തോടനുബന്ധിച്ച് വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളെ ആധരിക്കുന്ന ചടങ്ങും നടന്നു. ഹോളിഫാമിലി സഭയുടെ മാനേജറും പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ ഡോ.സി.രജന വിരമിക്കുന്ന സ്റ്റാഫംഗങ്ങളുടെ ചിത്രങ്ങള്‍ അനാവരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ക്രിസ്റ്റി കോളേജിലെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.അരുണന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പി.ടി.എ.പ്രസിഡന്റ് ഡോ.ശ്രീകുമാര്‍, സെന്റ് ജോസഫസ് കോളേജ് ബോട്ടണി വിഭാഗം അധ്യക്ഷ ഡോ.മീന ഇരിമ്പന്‍ എന്നിവര്‍ സംസാരിച്ചു. കോളേജിലെ കൊമേഴ്സ് വിഭാഗം അദ്ധ്യക്ഷയും വിരമിക്കുന്ന സ്റ്റാഫ് അംഗവുമായ ഡോ.ജാന്‍സി ഡേവി മറുപടി പ്രസംഗം പറഞ്ഞു. കെമിസ്ട്രി വിഭാഗം അധ്യക്ഷ ഡോ.ജസി ഇമാനുവല്‍ സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജ്ഞലി കെ.നന്ദിയും പറഞ്ഞു.
 
View Comments

Other Headlines