ഭക്ഷണം കഴിയ്ക്കു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകു: 'നമ്മുടെ ഇരിങ്ങാലക്കുട'
Published :17-Feb-2017
ഇരിങ്ങാലക്കുട : ഭക്ഷണം കഴിക്കുന്നതിലുടെ നിങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം എന്ന പുതിയ പദ്ധതിയുമായി നമ്മുടെ ഇരിങ്ങാലക്കുട ഫേസ്ബുക്ക് കൂട്ടായ്മ ജനഹൃദയങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുന്നു.കൂട്ടായ്മയുടെ നേതൃത്വത്തില്‍ എടത്തിരിഞ്ഞി പോസ്റ്റ് ഓഫിസിന് സമിപത്തായി ആരംഭിച്ച കോഫി ട്രീ എന്ന ഹോട്ടലിന്റെ ലാഭവിഹിതത്തിന്റെ ഒരു പങ്കാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കുന്നത്.സംരംഭത്തിന്റെ ആദ്യപടിയായി പൊറുത്തിശ്ശേരിയിലുള്ള നിര്‍ദ്ധരരായ രണ്ട് സ്ത്രികള്‍ മാത്രം താമസിക്കുന്ന വീട്ടിലേയ്ക്കാണ്  കോഫി ട്രീയുടെ ആദ്യത്തേ സഹായഹസ്തം എത്തുന്നത്.പ്രഥാമിക കൃത്യങ്ങള്‍ക്ക് പോലും സമിപവാസികളെ ആശ്രയിക്കേണ്ട അവസ്ഥയിലുള്ള ഇവര്‍ക്ക് സഹായമെത്തിക്കാന്‍ നിങ്ങള്‍ക്കുമാകും എടത്തിരിഞ്ഞി ഭാഗത്ത് കൂടെ പോകുന്നവര്‍ ഭക്ഷണം കഴിയ്ക്കുന്നെങ്കില്‍ കോഫി ട്രീയില്‍ കയറു നിങ്ങളറിയാതെ നിങ്ങളും ഈ ജീവകാരുണ്യ പ്രവര്‍ത്തിയില്‍ അംഗമാകും.എന്നാല്‍ ഇത് കൊണ്ട് ഒന്നും രുചിയുടെ കാര്യത്തില്‍ ഒരു വിട്ട് വിഴ്ച്ചയ്ക്കും കോഫി ട്രീ പ്രവര്‍ത്തകര്‍ ഒരുക്കമല്ല.തികച്ചും നാടന്‍ തനിമ നിലനിര്‍ത്തിയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം മണ്‍പാത്രങ്ങളും മണ് മറഞ്ഞ് കൊണ്ടിരിക്കുന്ന മുറവും വട്ടിയും മുളയും മെല്ലാം കൊണ്ടും ഒരുക്കിയ ഇന്റിരിയല്‍ തനി നാടന്‍ വിഭവങ്ങളായ കുമ്പിള്ളപ്പം, ചിരട്ട പുട്ട് തുടങ്ങി തലശ്ശേരി ദം ബിരിയാണി വരെ കോഫി ട്രീയില്‍ ഒരുക്കിയിട്ടുണ്ട്.അപ്പോ എങ്ങനേ വച്ച് പിടിയ്ക്കല്ലേ എടത്തിരിഞ്ഞിയ്ക്ക്.
 
View Comments