ശുദ്ധജല ക്ഷാമം: മുരിയാട് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും
Published :17-Feb-2017
മുരിയാട് :മേഖലയില്‍ ശുദ്ധജലവും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി മുരിയാട് പഞ്ചായത്തിലേക്ക് മാര്‍ച്ചും പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ്ണയും നടത്തി.ഈ പ്രദേശത്തേക്ക് കഴിഞ്ഞ വര്‍ഷം വരെ ഇറിഗേഷന്‍ കനാല്‍ വഴിയുള്ള വെള്ളം ലഭ്യമായിരുന്നു.മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രദേശത്തെ ചിറകളിലും കുളങ്ങളിലും വെള്ളം നിറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു.മുരിയാട് പഞ്ചായത്തംഗം ജെസ്റ്റിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, ആളൂര്‍ പഞ്ചായത്തംഗം ഐ.കെ.ചന്ദ്രന്‍, മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്,എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്, പഞ്ചായത്തംഗങ്ങളായ ഗംഗാദേവി സുനില്‍, എം.കെ.കോരുക്കുട്ടി ഭാരവാഹികളായ എം.എന്‍.രമേശ്, ടി.കെ.ജോര്‍ജ്, വിപിന്‍ വെള്ളയത്ത്, ജോമി ജോണ്‍,കെ കെ സന്തോഷ്, ശ്രീജിത്ത് പട്ടത്ത്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
 
View Comments

Other Headlines