കൂടല്‍മാണിക്യം ഖാദിപുരയ്ക്ക് സമീപം തി പടര്‍ന്നത് ആശങ്കപരത്തി.
Published :17-Feb-2017
ഇരിങ്ങാലക്കുട: ലക്ഷക്കണക്കിന് രൂപയുടെ മരഉരുപ്പിടികള്‍ക്ക് ഭീഷണി ഉയര്‍ത്തി കൂടല്‍മാണിക്യം ഖാദിപുരയ്ക്ക് സമീപം മാലിന്യകൂമ്പാരത്തില്‍ തി പടര്‍ന്നത് ആശങ്കപരത്തി. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഊട്ടുപുരയുടെ പടിഞ്ഞാറുള്ള ഖാദി കെട്ടിടത്തിന്റെ ഒരു മുറിയുടെ വാതില്‍ക്കല്‍ കൂടികിടന്നിരുന്ന മാലിന്യകൂമ്പാരത്തിലാണ് തീപടര്‍ന്നത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ പരിസരവാസികളാണ് തീപടര്‍ന്നതായി കണ്ടത്. ഉടന്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഫയറെഞ്ചിന്‍ സംഭവസ്ഥലത്തേക്ക് എത്തിക്കാനായില്ല. തുടര്‍ന്ന് ബക്കറ്റുകളില്‍ വെള്ളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാലിന്യം കൂട്ടിയിട്ടിരുന്ന ഈ മുറിയിലാണ് കെട്ടിടത്തിന്റെ മേല്‍കൂരയടക്കമുള്ള മര ഉരുപ്പിടികള്‍ സൂക്ഷിച്ചിട്ടിരിക്കുന്നത്. ഇവയെല്ലാം തന്നെ മഴയും വെയിലുമേറ്റ് കാടുകയറി നശിച്ചുതുടങ്ങിയ അവസ്ഥയിലാണ്. തീപടര്‍ന്ന് ചില മരഉരുപ്പിടികള്‍ക്കും കേടുപാടുസംഭവിച്ചിട്ടുണ്ട്.
 
View Comments

Other Headlines