സി ബി എസ് ഇ മികച്ച കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികക്കുള്ള അവാര്‍ഡ് ശാന്തിനികേതനിലെ ഹെഡ്മിസ്ട്രസ്സ് സജി തങ്കപ്പന്
Published :17-Feb-2017
ഇരിങ്ങാലക്കുട : സി ബി എസ് ഇ യിലെ മികച്ച കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികക്കുള്ള സഹോദയ അവാര്‍ഡിന് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ ഹെഡ്മിസ്ട്രസ്സ് സജി തങ്കപ്പന്‍ അര്‍ഹയായി. തൃശൂര്‍ സഹോദയക്ക് കീഴിലുള്ള 125 സി ബി എസ് ഇ സ്‌കൂളുകളിലെ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികമാരില്‍ നിന്നാണ് സജി തങ്കപ്പന്‍ തിരഞ്ഞെടുത്തത്. ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും, മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ശാന്തിനികേതന്‍ കിന്റര്‍ഗാര്‍ട്ടനെ തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും നല്ല കിന്റര്‍ഗാര്‍ട്ടനാക്കാന്‍ നേതൃത്വം വഹിച്ച സജി തങ്കപ്പന്‍ ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9:30 ണ് തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും. പഠനത്തിന് പുറമെ പൊതുജനങ്ങളില്‍ പോലും വിസ്മയം ഉണര്‍ത്തികൊണ്ട് പലതരം ആക്ടിവിറ്റികളിലൂടെ കുട്ടികളിലുള്ള നൈപുണ്യങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പഠനരീതിയാണ് സജി തങ്കപ്പന്‍ ശാന്തിനികേതന്‍ കിന്റര്‍ഗാര്‍ട്ടനില്‍ പ്രാവര്‍ത്തികമാക്കികൊണ്ടിരിക്കുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും നിറഞ്ഞ സ്‌നേഹത്തിനും, ആദരവിനും, പ്രശംസക്കും പാത്രീഭവിച്ച വ്യക്തിത്വത്തിന് ഉടമയാണ് സജി തങ്കപ്പന്‍. ഭര്‍ത്താവ് തങ്കപ്പന്‍ കോവാത്ത്(റിട്ടയേര്‍ഡ് ഹോട്ടല്‍ ജനറല്‍ മാനേജര്‍), രാഹുല്‍, രാജീവ് എന്നിവര്‍ മക്കളുമാണ്.
 
View Comments

Other Headlines