യു ഡി എഫ് മേഖലാജാഥക്ക് ഇരിങ്ങാലക്കുടയില്‍ ഊജ്ജ്വല സ്വീകരണം
Published :17-Feb-2017

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ വി ഡി സതീശന്‍ എം എല്‍ എ നയിക്കുന്ന യു ഡി എഫ് മേഖലാജാഥക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിന് സമീപം ഒരുക്കിയിരിക്കുന്ന വേദിയില്‍ ഊജ്ജ്വല സ്വീകരണം നല്‍കി.വി ഡി സതീശന്‍ എം എല്‍ എ ക്യാപ്റ്റന്‍ ആയ ജാഥയില്‍ മുന്‍ മന്ത്രി അനൂപ് ജേക്കബ് വൈസ് ക്യാപ്റ്റനും, കെ പി സി സി ജന സെക്രട്ടറി പി സി വിഷ്ണുനാഥ്, അഡ്വ വി എ ലത്തീഫ്, ഷൈക്ക് പി ഹാരീസ്, പി ആര്‍ എന്‍ നമ്പീശന്‍, കെ എസ് വേണുഗോപാല്‍ എന്നീവര്‍ ജാഥാ അംഗങ്ങളും ആയിരുന്നു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കണ്‍വീനര്‍ ഗിരിജന്‍, മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, കെ പി സി സി ജന. സെക്രട്ടറി എം പി ജാക്സണ്‍, കെ പി സി സി, ഡി സി സി നേതാക്കളും ഘടകകക്ഷി സംസ്ഥാന നേതാക്കളും സ്വീകരണത്തില്‍ പങ്കെടുത്തു. നിയോജകമണ്ഡലം അതിര്‍ത്തിയില്‍ നിന്നും 150 ഇരുചക്രവാഹനങ്ങളുടെ അകമ്പടികളോടെ ജാഥയെ സ്വീകരിച്ച് ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ എം എസ് അനില്‍ കുമാര്‍ ,സ്വാഗതസംഘം രക്ഷാധികാരി ജോണ്‍സണ്‍, ജനറല്‍ കണ്‍വീനര്‍ ആന്റോ പെരുമ്പുള്ളി, ഘടകകക്ഷി നേതാക്കളായ റിയാസുദ്ദീന്‍ കെ എച്ച്, കെ കെ ബാബു എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. 
 
View Comments