ബ്രാഹ്മണിപ്പാട്ട്‌ കലാകാരി സാവിത്രി ബ്രാഹ്മണിയമ്മ അന്തരിച്ചു.
Published :04-Aug-2013

ബ്രാഹ്മണിപ്പാട്ട്‌ കലാകാരി തെക്കേപട്ടത്ത്‌ സാവിത്രി ബ്രാഹ്മണിയമ്മ (95) അന്തരിച്ചു. ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം റോഡിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ തെക്കേപട്ടത്ത്‌ രാമന്‍ നമ്പീശന്റെ ഭാര്യയാണ്‌. മക്കള്‍: രാമന്‍ (റിട്ടയേര്‍ഡ്‌, കൊച്ചിന്‍ ദേവസ്വം), ദാമോദരന്‍ (ക്രസന്റ്‌ പബ്ലിക്‌ സ്‌കൂള്‍, കുമ്പിടി), പരമേശ്വരന്‍ (റിട്ടയേര്‍ഡ്‌ ഹെഡ്‌മാസ്റ്റര്‍, ശ്രീരാമകൃഷ്‌ണ ഗുരുകുലം സ്‌കൂള്‍, പുറനാട്ടുകര), തങ്കം. മരുമക്കള്‍: സാവിത്രി, പ്രഭാവതി (സഹകരണവകുപ്പ്‌), വസന്തകുമാരി (അധ്യാപിക, ശ്രീരാമകൃഷ്‌ണ ഗുരുകുലം സ്‌കൂള്‍, പുറനാട്ടുകര), വി.പി.എസ്‌. നമ്പീശന്‍ (മുന്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം). സംസ്‌കാരം ഇന്ന്‌ രാവിലെ 10.30 ന്‌ വീട്ടുവളപ്പില്‍ നടക്കും. 1998 ല്‍ ബ്രാഹ്മണിപ്പാട്ട്‌ കലാകാരിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും 1997 ല്‍ ടി.എന്‍. നമ്പൂതിരി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്‌ തൊട്ടിപ്പാള്‍ ഭഗവതിക്ഷേത്രം, കാറളം കുമരഞ്ചിറ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, പെരിഞ്ഞനം പള്ളിയില്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ബ്രാഹ്മണിപ്പാട്ട്‌ പാടാറുണ്ട്‌. കൂടാതെ തിരുവാതിരകളി കലാകാരി കൂടിയാണ്‌ ഇവര്‍. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, മാള കാര്‍മല്‍ കോളജ്‌, ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളജ്‌, കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജ്‌, കുന്നംകുളം ബഥനി സ്‌കൂള്‍, കേരള യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍ തിരുവാതിരകളിയുടെ അധ്യാപിക കൂടിയായിരുന്നു. ദൂരദര്‍ശന്‍ എഐആര്‍ എ ഗ്രേഡ്‌ ആര്‍ടിസ്റ്റ്‌ കൂടിയാണിവര്‍.

 

View Comments

Other Headlines