സി.ആര്‍ കേശവന്‍ വൈദ്യര്‍ അനുസ്‌മരണ സമ്മേളനം നടത്തി.
Published :26-Aug-2013

എസ്‌.എന്‍ ചന്ദ്രിക എഡ്യുക്കേഷനല്‍ ട്രസ്‌റ്റും, ട്രസ്‌റ്റിന്റെ കീഴിലുള്ള എസ്‌.എന്‍.ടി.ടി.ഐ, എസ്‌.എന്‍.എല്‍.പി.എസ്‌, എസ്‌.എന്‍ ഹൈസ്‌കൂള്‍ എന്നിവയുടെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച്‌ എസ്‌.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വച്ചു കേശവന്‍വൈദ്യര്‍ അനുസ്‌മരണ സമ്മേളനം നടത്തി. ചടങ്ങ്‌ സഹകരണവകുപ്പു മന്ത്രി സി.എന്‍ ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിമഠം ശ്രീമദ്‌ ബ്രഹ്മസ്വരൂപാനനന്ദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബാലസാഹിത്യക്കാരന്‍ കെ.വി രാമനാഥന്‍ മാസ്റ്റര്‍, വ്യവസായ പ്രമുഖന്‍ എം.സി പോള്‍, സിനി ആര്‍ട്ടിസ്‌റ്റ്‌ ഇടവേള ബാബു, മുകുന്ദപുരം എസ്‌.എന്‍.ഡി.പി യൂണിയന്‍ പ്രസിഡണ്ട്‌ സി.ഡി സന്തോഷ്‌ എന്നിവര്‍ ആശംസയര്‍പ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബെന്‍സി ഡേവിഡ്‌ സമ്മാനദാനം നിര്‍വ്വഹിച്ചു. ഡോ.സി.കെ രവി സ്വാഗതവും, പൂര്‍വ്വവിദ്യാര്‍ത്ഥി വേണു തോട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.

 

View Comments

Other Headlines