എല്ലാ വീടുകളിലും വൈദ്യുതി
Published :04-Oct-2013

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വൈദ്യുതീകരിക്കാത്ത എല്ലാ വീടുകള്‍ക്കും കണക്ഷന്‍ലഭിക്കുന്നതിനാവശ്യമായ തുക അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വിളിച്ചുചേര്‍ത്ത വൈദ്യുതി പരാതി പരിഹാര സമിതി യോഗത്തില്‍ എംഎല്‍ എയാണ്‌ ഇക്കാര്യം അറിയിച്ചത്‌. കാട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ ്‌ ഷീജ പവിത്രന്‍, മുരിയാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ ്‌ രാഘവന്‍ മാസ്റ്റര്‍, വേളൂക്കരപഞ്ചായത്ത്‌ പ്രസിഡന്റ ്‌ ടി. ഡി ലാസര്‍, ആളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ ്‌ അയ്യപ്പന്‍ അങ്കാരത്ത്‌, കെഎസ്‌ഇബി എക്‌സി. എന്‍ജിനീയര്‍ സി.വി. രവി,അസി. എക്‌സി. എന്‍ജിനീയര്‍ മിനി ഫ്രാന്‍സിസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

View Comments

Other Headlines