|
| News Date: Monday, February 01, 2010 |
| ഹിന്ദു ധര്മജാഗൃതി സഭ 5447 |
| Author :
- സ്വന്തം ലേഖകന് |
ഹിന്ദു ജനജാഗൃതി സമിതിയുടെ നേതൃത്വത്തില് ഹിന്ദു ധര്മജാഗൃതി സഭ സംഘടിപ്പിച്ചു. ഉണ്ണായിവാര്യര് സ്മാരക കലാനിലയത്തില് നടന്ന പരിപാടിയില് പ്രതീഷ് വിശ്വനാഥ്, അദിതി പ്രസാദ്, പ്രണിത പ്രസാദ് എന്നിവര് സംസാരിച്ചു.
|
|
|
| News Date: Monday, February 01, 2010 |
| ശ്രീകൃഷ്ണ ഹൈസ്കൂളില് യാത്രയപ്പു സമ്മേളനം നടന്നു 5451 |
| Author :
- സ്വന്തം ലേഖകന് |
ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളില് നിന്ന് വിരമിക്കുന്ന അദ്ധ്യാപകര്ക്ക് യാത്രയപ്പ് നല്കി. തൃശൂര് എം.പി. പി.സി. ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എം.എല്.എ. അഡ്വ.തോമസ് ഉണ്ണിയാടന് അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനറ്റ് മഞ്ച് സ്റ്റാര് സിംഗര് മാസ്റ്റര് വിഷ്ണു മുഖ്യാതിഥിയായിരുന്നു. സ്കൂള് മാനേജര് ലീല അന്തര്ജനം എന്ഡോവ്മെന്റ് സമര്പ്പിച്ചു. വിരമിക്കുന്ന അദ്ധ്യാപകര്ക്കുള്ള പി.ടി.എ.യുടെ ഉപഹാരം പി.ടി.എ. പ്രസിഡണ്ട് ഫ്രാന്സിസ് എ.ഇല്ലിക്കല് സമ്മാനിച്ചു. വിരമിക്കുന്ന അദ്ധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം മാനേജ്മെന്റ് പ്രതിനിധി എ.എന്.നീലകണ്ഠന് നമ്പൂതിരി നിര്വ്വഹിച്ചു. പൊതുസമ്മേളനത്തില് പി.ടി.എ. സെക്രട്ടറി, മോളി ജേക്കബ്, എന്.ജി. ലാല്ജോ, ദില്രൂപ് തുടങ്ങിയവര് ആശംസകളര്പ്പിച്ചു.
|
|
|
| News Date: Monday, February 01, 2010 |
| വഴിപാട് കൂപ്പണിന്റെ ഉദ്ഘാടനം നടന്നു 5448 |
| Author :
- സ്വന്തം ലേഖകന് |
കാരുക്കുളങ്ങര നരസിംഹമൂര്ത്തി ക്ഷേത്രത്തിലെ ഈ വര്ഷത്തെ തിരുവുത്സവാഘോഷങ്ങളുടെ വഴിപാടു കൂപ്പണുകളുടെ ഉദ്ഘാടനം നടന്നു. ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം നിര്വ്വഹിച്ചു. പ്രസിഡണ്ട് എം.സനല്കുമാര് അദ്ധ്യക്ഷത വഹിച്ചു. എന്.രഘുനന്ദനന് ഉപഹാര സമര്പ്പണം നടത്തി. പി.കെ.ശിവദാസ് സ്വാഗതവും പി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
|
|
|
| News Date: Monday, February 01, 2010 |
| ബസ് സ്റ്റാന്റില് അപകടം പതിവാകുന്നു. ബസ്സിനടിയില്പ്പെട്ട സ്ത്രീ ഗുരുതരാവസ്ഥയില് 5459 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റില് തിങ്കളാഴ്ച വൈകീട്ട് ബസ്സിടിച്ച സ്ത്രീയെ ഗുരുതരാവസ്ഥയില് തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. നടവരമ്പ് കോലഴി വീട്ടില് കല്യാണി (79)യുടെ കാലിലൂടെയാണ് ബസ് കയറിയത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഇവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില് പ്രാഥമീക ശിശ്രൂഷക്ക് ശേഷം തൃശ്ശൂര് മെഡിക്കല് കോളേജിലേക്ക് കൊണ്ട് പോയി. ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിനകത്ത് അപകടം ഒരു തുടര് കഥയാവുകയാണ്. മത്സര ഓട്ടത്തില് അമിത വേഗതയും അശ്രദ്ധയും അപകടങ്ങള്ക്ക് കാരണമാകുന്നുണ്ട്. അധികാരികളുടെ നിസ്സംഗതയാണ് അപകടങ്ങള് ആവര്ത്തിക്കാന് ഇടയാകുന്നതെന്ന് ജനങ്ങള്ക്ക് ആക്ഷേപമുണ്ട്.

|
|
|
| News Date: Monday, February 01, 2010 |
| പത്മഭൂഷന് കുഴൂര് നാരായണമാരാരെ ആദരിച്ചു 5449 |
| Author :
- സ്വന്തം ലേഖകന് |
പത്മഭൂഷന് പുരസ്കാരം ലഭിച്ച തിമില വിദ്വാന് കുഴൂര് നാരായണമാരാരെ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടില് വെച്ച് നടന്ന ചടങ്ങില് ഇരിങ്ങാലക്കുട രൂപതാ നിയുക്തമെത്രാന് മാര് പോളി കണ്ണൂക്കാടന് പൊന്നാടയണിയിച്ച് പൂച്ചെണ്ട് നല്കി ആദരിച്ചു. ഇരിങ്ങാലക്കുട രൂപതാ യുവജന സംഘടനകളായ കെ.സി.വൈ.എം, സി.എല്.സി, ജീസ്സസ് യൂത്ത് എന്നിവയുടെ ഭാരവാഹികളായ അഡ്വ.ജോണ്നിതിന് തോമാസ്, ലൈജു പൊട്ടത്തുപറമ്പില്, രഞ്ജിത്ജോസ്, ടോജോ ജോസഫ് തുടങ്ങിയവര് സംസാരിച്ചു.
|
|
|
| News Date: Monday, February 01, 2010 |
| മുരിയാട് പുതിയ പരിപാലന സദനവും, ആയുര്വ്വേദ ആശുപത്രിയും 5452 |
| Author :
- സ്വന്തം ലേഖകന് |
ആലംബം ചാരിറ്റബിള് ട്രസ്റ്റിന്റെ ആദ്യ പദ്ധതി മുരിയാട് ആരംഭിക്കുകയാണ്. ഒരു പരിപാലന സദനവും ഇതോടൊപ്പം പൊതുജനങ്ങള്ക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയില് ഒരു ആയുര്വ്വേദ ആശുപത്രിയും നിര്മ്മിക്കുന്നു. ഇതിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമിപൂജ ബുധനാഴ്ച പകല് 12.15 നും 12.30 നും മദ്ധ്യേ നടക്കും. സുധാകരമേനോന്, പീതാംബരന് വെട്ടിക്കര, സന്തോഷ് ബോബന്, മണിമേനോന്, ഹീരാനന്ത്, ഗോപിനാഥന് ടി, വിജയന് ചിറ്റേടത്ത് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
|
|
|
| News Date: Monday, February 01, 2010 |
| സൗഹൃദ റസിഡന്സ് അസ്സോസിയേഷന് വാര്ഷികം ആഘോഷിച്ചു 5445 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് ഭാഗത്തെ സൗഹൃദ റസിഡന്സ് അസ്സോസിയേഷന്റെ 8-ാം വാര്ഷികാഘോഷം നടന്നു. നാഷണല് എല്.പി.സ്കൂള് അങ്കണത്തില് നടന്ന വാര്ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം.പി.ജാക്സണ് നിര്വ്വഹിച്ചു. പ്രശസ്ത സീരിയല്താരം മനേക്ഷാ മുഖ്യാതിഥിയായിരുന്നു. അസ്സോസിയേഷന് പ്രസിഡണ്ട് പണിക്കവീട്ടില് അയ്യപ്പന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില് പുത്തന്വീട്ടില് നാരായണന്കുട്ടി മേനോനെ പൊന്നാടയണിയിച്ചു ആദരിച്ചു. കൗണ്സിലര് സി.മോഹന്ദാസ് പത്മജരാജേന്ദ്രന്, വി.പി.ആര്.മേനോന്, ടി.പി. രാമചന്ദ്രന് എന്നിവര് ആശംസകളര്പ്പിച്ചു. സമ്മേളനത്തിനു ശേഷം അസ്സോസിയേഷന് മെമ്പര്മാര് അവതരിപ്പിച്ച കലാപരിപാടികള് ഉണ്ടായിരുന്നു.
|
|
|
| News Date: Monday, February 01, 2010 |
| നഗരസഭക്ക് മുന്നില് ധര്ണ്ണ നടത്തി 5456 |
| Author :
- സ്വന്തം ലേഖകന് |
കോണ്ഗ്രസ്സ്(െഎ) പാര്ലിമെന്ററി പാര്ട്ടിയുടെ ആഭിമുഖ്യത്തില് ഇരിങ്ങാലക്കുട നഗരസഭക്കു മുന്നില് ധര്ണ്ണ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില് ഫോട്ടോ പതിച്ച വോട്ടേഴ്സ് ലിസ്റ്റും ഫോട്ടോപതിച്ച ഐഡിന്റിറ്റി കാര്ഡും പ്രാബല്യത്തില് കൊണ്ടുവരണമെന്ന് ആവശ്യമുന്നയിച്ചാണ് ധര്ണ്ണ നടത്തിയത്. ഡി.സി.സി. ജന.സെക്രട്ടറി എം.പി.ജാക്സണ് ധര്ണ്ണയുടെ ഉദ്ഘാടനം നിര്വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.വി.ചാര്ളി അദ്ധ്യക്ഷത വഹിച്ചു. കെ.വേണു ഗോപാല്, സതീഷ് പുളിയത്ത്, കെ.എന്.ഗിരീഷ് എന്നിവര് സംസാരിച്ചു.
|
|
|
| News Date: Monday, February 01, 2010 |
| രുചിഭേദങ്ങളുടെ കലവറയുമായി 'മാന്ഗോസ്' ഇരിങ്ങാലക്കുടയില് 5454 |
| Author :
- സ്വന്തം ലേഖകന് |
രുചിയുടെ പുതിയഭാവങ്ങളുമായി മാന്ഗോസ് ഫാമിലി റസ്റ്റോറന്റ് ഇരിങ്ങാലക്കുട സര്ക്കാര് ആശുപത്രിയുടെ കിഴക്കേഭാഗത്ത് കോലംങ്കണ്ണി ബില്ഡിംഗില് പ്രവര്ത്തനം ആരംഭിക്കുന്നു. ഇന്ത്യന് ചൈനീസ്, അറേബ്യന് ഭക്ഷണ സാധനങ്ങള് ലഭ്യമാകുന്ന മാന്ഗോസ് ഹോട്ടല് വ്യവസായത്തില് ഗുണനിലവാരത്തിന്റെയും, വൈവിധ്യങ്ങളുടെയും ഇരിങ്ങാലക്കുടയിലെ പുതുഭാവമായിരിക്കും. വിശാലമായ കാര്പാര്ക്കിംഗ് സൗകര്യം, എയര്ക്കണ്ടീഷന്സ് ക്യാബിനുകള്, ആകര്ഷകമായ ഇന്റീരിയര് വര്ക്കുകള്, സുതാര്യവും, ഹൈജീനുക്കുമായ അടുക്കള, ഉന്നതനിലവാരം പുലര്ത്തുന്ന ആതിഥേയത്വം എന്നിവ മാന്ഗോസിന്റെ സവിശേഷതകളാണ്. ഫെബ്രുവരി 2 ന് കാലത്ത് 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില് അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്.എ, നഗരസഭാ ചെയര്മാന് എം.പി.ജാക്സണ്, സിനിമാ നിര്മ്മാതാവ് നൗഷാദ് എന്നിവര് ചടങ്ങില് പങ്കെടുക്കുമെന്ന് പ്രൊമോട്ടേഴ്സായ അര്ഷാദ്, ബഷീര്, മാനേജര് മാത്യുസ് കുഴൂര് എന്നിവര് പത്രസമ്മേളനത്തില് അറിയിച്ചു.
|
|
|
|
 |
|
|
|
|