|
| News Date: Tuesday, February 02, 2010 |
| പോളിമര് കെമിസ്ട്രിയില് ഫദീലക്കു മൂന്നാം റാങ്ക് 5472 |
| Author :
- സ്വന്തം ലേഖകന് |
എം.ജി യൂണിവേഴ്സിറ്റി എം.എസ്.എസ്സി പോളിമര് കെമിസ്ട്രിയില് സി.യു ഫദീല മൂന്നാം റാങ്ക് നേടി. ചങ്ങനാശ്ശേരി എസ്.ബി കോളേജ് വിദ്ധ്യാര്ത്ഥിനിയാണ് ഫദീല. വെള്ളാങ്ങല്ലൂര് ചുണ്ടെക്കാട് ഉമ്മറിന്റെ മകളാണ്.
|
|
|
| News Date: Tuesday, February 02, 2010 |
| പ്രശസ്ത നടന് കൊച്ചിന് ഹനീഫ അന്തരിച്ചു 5470 |
| Author :
- സ്വന്തം ലേഖകന് |
പ്രശസ്ത നടന് കൊച്ചിന് ഹനീഫ (59) അന്തരിച്ചു. കരള്സംബന്ധമായ അസുഖത്തെ തുടര്ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തില് ഹാസ്യത്തിന് സ്വന്തമായ ശൈലി രൂപപ്പെടുത്തിയ നടനായ ഹനീഫ മലയാളം, തമിഴ്, തെലുങ്ക് ഉള്പ്പെടെ 300 ഓളം ചിത്രങ്ങളില് അഭിനയിച്ചു.
1951 ഏപ്രില് 22 ന് കൊച്ചിയിലാണ് സലീം അഹമ്മദ് ഘൗഷ് എന്ന കൊച്ചിന് ഹനീഫയുടെ ജനനം. നാടകത്തിലും മിമിക്രിയിലും തിളങ്ങിയ ഹനീഫ പിന്നീട് സിനിമയിലെത്തി. തുടര്ന്ന് വില്ലന് വേഷങ്ങളിലൂടെ ഹാസ്യരംഗത്തും ക്യാരക്ടര് നടനായും തിളങ്ങി. മികച്ച സഹനടനുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചിട്ടുണ്ട്. വാത്സല്യം അടക്കം ഏഴോളം മലയാള ചിത്രങ്ങള് സംവിധാനം ചെയ്തു.
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന് എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ല് മികച്ച സഹനടനുള്ള സംസ്ഥാന സര്ക്കാരിന്റെ പുരസ്കാരം നേടി. ആറ് തമിഴ് ചിത്രങ്ങള് സംവിധാനം ചെയ്ത ഹനീഫ അഞ്ചോളം ചിത്രങ്ങള്ക്ക് തിരക്കഥയും എഴുതി. 1979 ല് അഷ്ടവക്രന് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മഹാനദി അടക്കം എണ്പതോളം തമിഴ് ചിത്രങ്ങളില് അഭിനയിച്ചു. ഫാസിലയാണ് ഭാര്യ. കുട്ടികള്-സര്ഫ, മര്വ.
|
|
|
| News Date: Tuesday, February 02, 2010 |
| 'മാന്ഗോസ്' ഇരിങ്ങാലക്കുടയില് പ്രവര്ത്തനമാരംഭിച്ചു 5466 |
| Author :
- സ്വന്തം ലേഖകന് |
രുചിയുടെ പുതിയഭാവങ്ങളുമായി മാന്ഗോസ് ഫാമിലി റസ്റ്റോറന്റ് ഇരിങ്ങാലക്കുടയില് പ്രവര്ത്തനമാരംഭിച്ചു. അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്.എ റസ്റ്റോറിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു. നഗരസഭാ ചെയര്മാന് എം.പി.ജാക്സണ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ നിര്മ്മാതാവ് നൗഷാദ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്മാന് സതീഷ് പുളിയത്ത് ആശംസകള് നേര്ന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 'വോയ്സ് ഓഫ് ഏഞ്ചല് ടീം' അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര് ചടങ്ങില് പങ്കെടുത്തു. ഇന്ത്യന് ചൈനീസ്, അറേബ്യന് ഭക്ഷണ സാധനങ്ങള് മാന്ഗോസ് ഹോട്ടലില് ലഭ്യമാണ്. വിശാലമായ കാര്പാര്ക്കിംഗ് സൗകര്യം, എയര്ക്കണ്ടീഷന്സ് ക്യാബിനുകള്, ആകര്ഷകമായ ഇന്റീരിയര് വര്ക്കുകള്, സുതാര്യവും, ഹൈജീനുക്കുമായ അടുക്കള, ഉന്നതനിലവാരം പുലര്ത്തുന്ന ആതിഥേയത്വം എന്നിവ മാന്ഗോസിന്റെ മറ്റു സവിശേഷതകളാണ്.

|
|
|
| News Date: Tuesday, February 02, 2010 |
| നാഷണല് ഹയര്സെക്കണ്ടറി സ്കൂള് പ്ലാറ്റിനം ജൂബിലിനിറവില് 5468 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട നാഷണല് ഹയര്സെക്കണ്ടറി സ്കൂളിന്റെ 75-ാം വാര്ഷികദിനവും അദ്ധ്യാപക-രക്ഷാകര്ത്തൃദിനവും മാതൃസംഗമവും നടന്നു. ചൊവ്വാഴ്ച രാവിലെ സ്കൂള് ഹാളില് നടന്ന പരിപാടി അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്സിലര് സി.മോഹന്ദാസ് അദ്ധ്യക്ഷത വഹിച്ചു. സിനി ആര്ട്ടിസ്റ്റ് ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു. ഗീത ടി. റിപ്പോര്ട്ട് അവതരണം നടത്തി. കലാ-കായിക പ്രതിഭകള്ക്ക് എ.ഇ.ഒ. അബ്ദുള്റഷീദ്, സ്കൂള് മാനേജര് രുക്മണി രാമചന്ദ്രന് എന്നിവര് സമ്മാനങ്ങള് വിതരണം ചെയ്തു. നഗരസഭാ കൗണ്സിലര് കെ. ഗിരീഷ്, മോഹന്ദാസ് കെ.വി, ശ്രീദേവി ടീച്ചര് എന്നിവര് ആശംസകളര്പ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് ഗോപാലകൃഷ്ണന്, മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്.മേനോന് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
|
|
|
| News Date: Tuesday, February 02, 2010 |
| ക്രൈസ്റ്റ് കോളേജില് ഫുട്ബോള് ടൂര്ണ്ണമെന്റ് ആരംഭിച്ചു. 5461 |
| Author :
- സ്വന്തം ലേഖകന് |
കണ്ടംകുളത്തി ലോനപ്പന്സ്മാരക വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള് ടൂര്ണ്ണമെന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില് ആരംഭിച്ചു. ഫെബ്രുവരി 1 മുതല് ആരംഭിച്ച ടൂര്ണ്ണമെന്റ് മുനിസിപ്പല് ചെയര്മാന് എം.പി. ജാക്സന് ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യയിലെ പ്രമുഖകോളേജ് ടീമുകള് ടൂര്ണ്ണമെന്റില് പങ്കെടുക്കും. ഫെബ്രുവരി 5 ന് ഫുട്ബോള് ടൂര്ണ്ണമെന്റ് സമാപിക്കും.
|
|
|
|
 |
|
|
|
|