Set as homepage 24/7 Sales & Support: (+91)9387432008

  Welcome To Irinjalakuda.com  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Wednesday, February 03, 2010
വാരിയര്‍ സമാജം സ്ഥാപകദിനം ആചരിച്ചു 5473
Author : - സ്വന്തം ലേഖകന്‍

വാരിയര്‍ സമാജം സ്ഥാപകദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഇരിങ്ങാലക്കുട സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡണ്ട്‌ എ.സി.സുരേഷ്‌ പതാക ഉയര്‍ത്തി. കെ.വി.ചന്ദ്രന്‍, എ.വേണുഗോപാലന്‍, ടി.എസ്‌.കൃഷ്‌ണകുമാര്‍, ടി.അഭിറാം തുടങ്ങിയവര്‍ സംസാരിച്ചു.

News Date: Wednesday, February 03, 2010
ക്രൈസ്റ്റ്‌ കോളേജില്‍ ഏകദിനസെമിനാര്‍ 5477
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ ഭാഷാ, സാഹിത്യം, കല എന്നവിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറിന്റെ ഉദ്‌ഘാടനം അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോളേജ്‌ പ്രിന്‍സിപ്പാള്‍ ഫാ. ജോസ്‌ തെക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോണ്‍ തോമസ്‌, പ്രൊഫ.സത്യന്‍ ജോസഫ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 2009 ല്‍ വീണപൂവ്‌ ജന്മശതാബ്ദി പുരസ്‌ക്കാരം നേടിയ ഡോ.ബി.വി.ശശികുമാറിനെ ചടങ്ങില്‍വെച്ച്‌ ആദരിച്ചു. മാതൃഭാഷാപഠനവും സാഹിത്യപഠനവും പൊതുധാരാ വിദ്യാഭ്യാസമണ്ഡലത്തില്‍നിന്ന്‌ അന്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്‌ നമ്മുടെ മികച്ച സാഹിത്യ കൃതികളെയും പ്രസ്ഥാനങ്ങളെയും ബിരുദതലത്തിലെ ഉപഭാഷാപഠനത്തിന്‌ അനുപൂരകമായി പരിചയപ്പെടുത്തുക എന്നതാണ്‌ ഏകദിനസെമിനാറിന്റെ ലക്ഷ്യം.

News Date: Wednesday, February 03, 2010
സംഗമേശ്വര സ്‌കൂളില്‍ വാര്‍ഷികാഘോഷം 5487
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട സംഗമേശ്വര ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ 33-ാം വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും നടന്നു. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി എന്‍.എസ്‌.എസ്‌.കരയോഗം പ്രസിഡണ്ട്‌ ടി.രാമന്‍കുട്ടി മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ എം.എല്‍.എ. പ്രൊഫ. സാവിത്രി ലക്ഷ്‌മണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗന്ധര്‍വ്വസംഗീതം വിജയി മാസ്റ്റര്‍ അര്‍ജുന്‍ മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ.പ്രസിഡണ്ട്‌ രമേശന്‍, രാജന്‍ മാസ്റ്റര്‍, അപ്പു മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമ്മേളനത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഉണ്ടായിരുന്നു.

News Date: Wednesday, February 03, 2010
കെ.ജി.ഒ.എ വാര്‍ഷിക സമ്മേളനം നടന്നു 5479
Author : - സ്വന്തം ലേഖകന്‍

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയാ 21-ാം വാര്‍ഷിക സമ്മേളനം നടന്നു. ഇരിങ്ങാലക്കുട സഹകരണ മന്ദിരം ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ജയന്‍ പി.ജയന്‍ സംഘടനാ പ്രമേയം അവതരിപ്പിച്ചു. ടി.എല്‍. ജോര്‍ജ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്‌. ഗോപാലകൃഷ്‌ണന്‍, വി.കെ.അഷറഫ്‌ എന്നിവര്‍ സംസാരിച്ചു.

News Date: Wednesday, February 03, 2010
ബസ്സ്‌ സ്‌റ്റാന്‍ഡില്‍ അപകടം-ജനരോഷം ഉയരുന്നു ഡ്രൈവര്‍ അറസ്‌റ്റില്‍, കല്യാണിയുടെ കാല്‍ മുറിച്ചു മാറ്റി 5483
Author : - സ്വന്തം ലേഖകന്‍

ബസ്സ്‌ സ്‌റ്റാന്‍ഡില്‍ അപകടങ്ങള്‍ പതിവാകുന്നതില്‍ അധികൃതരുടെ അനാസ്ഥയാണെന്ന പരാതി ശക്തമാകുന്നു. മത്സരാസക്തിയും, അമിതവേഗതയും, അശ്രദ്ധയുമാണ്‌ മിക്കവാറും അപകടങ്ങള്‍ക്ക്‌ കാരണം. നിയമം ലംഘിക്കുന്നവരെ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യം ഇല്ലാത്തത്‌ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നു. ഇതിനിടെ കഴിഞ്ഞദിവസം നടന്ന അപകടത്തിലെ ബസ്‌ഡ്രൈവര്‍ അവിട്ടത്തൂര്‍ മുണ്ടോടത്ത്‌ ശേഖരനെ അറസ്റ്റ്‌ ചെയ്‌തു. അപകടത്തില്‍ പരിക്കേറ്റ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കല്യാണിയുടെ കാല്‍ മുറിച്ചുമാറ്റി.

News Date: Wednesday, February 03, 2010
കെ.എസ്‌.ടി.എ. പതാകദിനം ആചരിച്ചു 5481
Author : - സ്വന്തം ലേഖകന്‍

അദ്ധ്യാപക സംഘടനയായ കെ.എസ്‌.ടി.എ. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ നടന്ന പൊതുയോഗം സംസ്ഥാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം ടി.വി.മദനമോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. ഉപജില്ലാ പ്രസിഡണ്ട്‌ ബി.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഉണ്ണികൃഷ്‌ണന്‍, എ.കെ.ദേവരാജന്‍, കെ.ആര്‍.സത്യപാലന്‍, ടി.ഡി.സുധ തുടങ്ങിയവര്‍ സംസാരിച്ചു.

News Date: Wednesday, February 03, 2010
എന്‍.എസ്‌.എസ്‌. ജില്ലാതല അവാര്‍ഡിന്‌ ജി.എം.ബി.എച്ച്‌.എസ്‌.എസ്‌ അര്‍ഹമായി 5475
Author : - സ്വന്തം ലേഖകന്‍

നടവരമ്പ്‌ ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്സിന്റെ ജില്ലാതല അവാര്‍ഡിന്‌ അര്‍ഹമായി. 2008-2009 അദ്ധ്യായന വര്‍ഷത്തിലെ ഹയര്‍സെക്കണ്ടറി തലത്തില്‍ തൃശൂര്‍ ജില്ലയിലെ മികച്ച എന്‍.എസ്‌.എസ്‌.യൂണിറ്റായി നടവരമ്പ്‌ ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തെരഞ്ഞെടുത്തത്‌. മികച്ച പ്രോഗ്രാം ഓഫീസറായി നടവരമ്പ്‌ സ്‌കൂളിലെ അദ്ധ്യാപിക ഷക്കീല ടീച്ചറെയും തെരഞ്ഞെടുത്തു.

News Date: Wednesday, February 03, 2010
ശാരീരിക വൈകല്യങ്ങള്‍ക്കുള്ളവര്‍ക്കായി കലാകായികമേള 5489
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ലയണ്‍സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാരീരിക വൈകല്യങ്ങള്‍ക്കുള്ളവര്‍ക്കായി കലാ-കായികമേള നടത്തുന്നു. ഫെബ്രുവരി 6ന്‌ രാവിലെ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ കായികമേള നടത്തുന്നത്‌. കായികമേളയുടെ ഉദ്‌ഘാടനം കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ എം.എല്‍ ജോസഫ്‌ ഫ്രാന്‍സിസ്‌ നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട രൂപതാ നിയുക്ത മെത്രാന്‍ ഫാ. പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രശസ്‌ത ചലച്ചിത്രതാരം ഇന്നസെന്റ്‌ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക്‌ സര്‍വ്വീസ്‌ പ്രൊജക്ടുകള്‍ വിതരണം ചെയ്യും. ഉച്ചക്ക്‌ 1 മണിക്ക്‌ ശേഷം കുട്ടികളുടെ കലാമേളയും ഉണ്ടായിരിക്കും. എം. മധുസൂദനന്‍, ടി.കെ. കിഷോര്‍, പി. തങ്കപ്പന്‍, ജോര്‍ജ്‌ ദാസ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

News Date: Wednesday, February 03, 2010
ബസ്സ്‌ സ്റ്റാന്റ് ചോരക്കളം ആവാതിരിക്കാന്‍ യുവജനങ്ങളുടെ സംഘചേതന ഉയരുന്നു.. 5492
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്‌ സ്റ്റാന്റില്‍ നിരന്തരം ഉണ്ടാകുന്ന ബസ്സ്‌ അപകടങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ബസ്സ്‌ സ്റ്റാന്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ  യും എസ്.എഫ്.ഐ യും സംയുക്തമായി ബസ്സ്‌ സ്റ്റാന്റില്‍ സംരക്ഷണവലയം തീര്‍ത്തു. ഡി. വൈ.എഫ്.ഐ ബ്ലോക്ക് പ്രസിടണ്ട് കെ.വിനോദ്, ടി.ജി ശങ്കരനാരായണന്‍, എസ്.എഫ്.ഐ ഏരിയ പ്രസിടണ്ട് പിന്റോ സി.ജെ, പി.വി ശിവകുമാര്‍ എന്നിവര്‍ സംരക്ഷണവലയത്തിനു നേതൃത്വം നല്‍കി. മണി ഉണ്ണികൃഷ്ണന്‍, വി.എ മനോജ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യുവജന നേതാക്കള്‍ അറിയിച്ചു.

News Date: Wednesday, February 03, 2010
ബസ്‌ അപകടം തുടര്‍ക്കഥ-ബസ്സില്‍നിന്ന്‌ വീണ്‌ സ്‌ത്രീക്ക്‌ പരിക്കേറ്റു 5485
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ഠാണാവില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം ബസ്സില്നിന്ന് വീണ്‌ സ്‌ത്രീക്ക്‌ പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10മണിയോടെയാണ്‌ അപകടം. കുണ്ടില്‍ വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യ രമാദേവി(40)ആണ്‌ പരിക്കേറ്റത്‌. മാള റൂട്ടില്‍ ഓടുന്ന സെന്റ്‌ ആന്റണീസ്‌ ബസ്സാണ്‌ അപകടത്തില്‍പെട്ടത്‌. യാത്രക്കാര്‍ ഇറങ്ങുന്നതിനു മുമ്പ്‌ ബസ്സ്‌ മുന്നോട്ടെടുത്തതാണ്‌ അപകട കാരണം. പരിക്കേറ്റ ഇവരെ ഇരിങ്ങാലക്കുട ഗവ.താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top 10 News

ഇരിങ്ങാലക്കുട ലോകത്തിനു സമ്മാനിച്ച ഗണിതശാസ്‌ത്രപ്രതിഭ നാടിന് ഇന്നും അജ്ഞാതന്‍
'കശകശ' യ്‌ക്ക്‌ യുഎഇ യില്‍ വിലക്ക്‌
ഇന്നസെന്റ്‌ തമിഴിലേക്ക്‌
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 23 സംവരണ വാര്‍ഡുകള്‍
എയര്‍ ഇന്ത്യ 300-ഓളം ഗള്‍ഫ്‌ സര്‍വ്വീസുകള്‍ റദ്ദാക്കി
പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണം, പണിമുടക്കനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി
24 മണിക്കൂര്‍ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍
പിന്തുണ തേടി 'ഐ' ഗ്രൂപ്പ്‌
പണിമുടക്ക്‌ ദിവസം കൃഷിപ്പണിയിലേര്‍‍പ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍
മാപ്രാണം പള്ളിയില്‍ തിരുന്നാളിന്‌ കൊടിയേറി

Advertisements

 

 

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies