Set as homepage 24/7 Sales & Support: (+91)9387432008

  പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ വേണു നാഗവള്ളി (60) അന്തരിച്ചു.  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Thursday, February 04, 2010
നങ്ങ്യാര്‍കൂത്ത്‌ ഖജരാഹോ ഫെസ്റ്റിവലില്‍ 5497
Author : - സ്വന്തം ലേഖകന്‍

ഖജുരാഹോ നൃത്തോത്സവത്തിലേക്ക്‌ ആദ്യമായി നങ്ങ്യാര്‍കൂത്ത്‌ തെരഞ്ഞെടുക്കപ്പെട്ടു. ഫിബ്രുവരി 6ന്‌ കപിലാവേണുവാണ്‌ നങ്ങ്യാര്‍കൂത്ത്‌ ഖജുരാഹോയില്‍ അവതരിപ്പിക്കുന്നത്‌. കലാമണ്ഡലം രാജീവ്‌, ഹരിഹരന്‍, കലാധരന്‍ എന്നിവര്‍ പാശ്ചാത്തലമേളം നല്‍കും.

News Date: Thursday, February 04, 2010
ശാസ്‌ത്രവര്‍ഷം പ്രശ്‌നോത്തരിയില്‍ ശ്രീകൃഷ്‌ണ ഹൈസ്‌കൂളിന്‌ ഒന്നാംസ്ഥാനം 5496
Author : - സ്വന്തം ലേഖകന്‍

ആനന്ദപുരം ശ്രീകൃഷ്‌ണ ഹൈസ്‌കൂളിന്‌ ശാസ്‌ത്രവര്‍ഷം പ്രശ്‌നോത്തരിയില്‍ ഒന്നാംസ്ഥാനം നേടി. ശാസ്‌ത്രവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഇ.കെ.എന്‍.വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം പ്രശ്‌നോത്തരി നടത്തിയത്‌. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിനാണ്‌ രണ്ടാംസ്ഥാനം. പുതുക്കാട്‌ സെന്റ്‌ സേവിയേഴ്‌സ്‌ യു.പി.സ്‌കൂളിനും, പുതുക്കാട്‌ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിനും മൂന്നാംസ്ഥാനം ലഭിച്ചു.

News Date: Thursday, February 04, 2010
I am greatful to irinjalakuda.com and all of you for the expression of love and affection-Dr.Radhakrishnan 5494
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ഡോട്ട്‌ കോമിന്റെ സന്ദര്‍ശകരുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും അഭിനന്ദനങ്ങള്‍ക്കും ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.രാധാകൃഷ്‌ണന്‍ മനസ്സുനിറഞ്ഞ നന്ദിരേഖപ്പെടുത്തി. ഇരിങ്ങാലക്കുട ഡോട്ട്‌ കോമിലൂടെ ലഭിച്ച അഭിനന്ദന സന്ദേശങ്ങള്‍ ഇരിങ്ങാലക്കുട ഡോട്ട്‌ കോം ഡയറക്ടര്‍ ജോസ്‌ ജെ.ചിറ്റിലപ്പിള്ളി ഇരിങ്ങാലക്കുട ഗസ്റ്റ്‌ഹൗസില്‍വെച്ച്‌ അദ്ദേഹത്തിന്‌ കൈമാറി. താന്‍ ഇരിങ്ങാലക്കുട ഡോട്ട്‌ കോം സന്ദര്‍ശിക്കാറുണ്ടെന്നും ഡോട്ട്‌ കോമിന്റെ ഗസ്‌റ്റ്‌ ബുക്കില്‍ സന്ദര്‍ശകര്‍ക്കുള്ള സന്ദേശം കുറിച്ചിട്ടതായും അദ്ദേഹം അനുസ്‌മരിച്ചു. സന്ദേശങ്ങള്‍ കൈമാറിയപ്പോള്‍ ഇരിങ്ങാലക്കുട ഡോട്ട്‌ കോം ഉപദേശകസമിതി അംഗം ഫാ. ജോസ്‌ പാലാട്ടിയും സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ടി.രാഗേഷും സന്നിഹിതരായിരുന്നു.

News Date: Thursday, February 04, 2010
റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്‌ഡ്‌ 5508
Author : - സ്വന്തം ലേഖകന്‍
ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്കിലെ റേഷന്‍കടകളില്‍ വിജിലന്‍സിന്റെ വ്യാപക റെയ്‌ഡ്‌. നടവരമ്പിലെ 3 കടകളിലാണ് റെയ്‌ഡ്‌ നടന്നത്‌. ജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌. റെയ്‌ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍  സംഘം കണ്ടെത്തി. കടകളില്‍ സൂക്ഷിക്കേണ്ട ലെഡ്ജര്‍ ഇവര്‍ വീടുകളിലാണ് സൂക്ഷിച്ചിരുന്നത്. കൂടാതെ കൃത്യ സമയത്ത് ഇവര്‍ കട തുറക്കാത്തതും സപ്ലൈ ഓഫീസുകളില്‍ നിനും വാങ്ങുന്ന അരിയും മറ്റും ഇവര്‍ മറച്ചു വില്‍ക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി. രാത്രി വൈകിയും റെയ്‌ഡ്‌ തുടരുകയാണ്. വിജിലന്‍സ് ഡി.വൈ.എസ.പി ഉണ്ണിരാജ്, സി.ഐ ജോസ്, ബേബി, സമീര്‍ പോലീസുകാരായ സന്തോഷ്‌, സുരേഷ്, ജേക്കബ്  സിവില്‍ സപ്പ്ലെ ഓഫീസര്‍മാരായ ഹേമ, ശോഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
News Date: Thursday, February 04, 2010
സൗജന്യ-ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും നിയമബോധവല്‍ക്കരണക്ലാസ്സും 5500
Author : - സ്വന്തം ലേഖകന്‍

നിയമബോധവല്‍ക്കരണക്ലാസ്സും
മുകുന്ദപുരം താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്സസ്‌ കമ്മിറ്റിയുടെ നേതൃത്വത്വത്തില്‍ ആനപ്പാന്തം-കാരിക്കടവ്‌ കോളനികളിലെ ആദിവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും നിയമബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. കൊടകര ബ്ലോക്ക്‌ പഞ്ചായത്തിന്റെയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജിന്റെയും സഹകരണത്തോടെയാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ഫെബ്രുവരി 6ന്‌ രാവിലെ 9.30 മുതല്‍ വൈകീട്ട്‌ 5 വരെയാണ്‌ ക്യാമ്പ്‌. കാരിക്കടവ്‌ ആദിവാസി കോളനിയില്‍ വെച്ച്‌ നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം അഡീ.ഡിസ്‌ട്രിക്‌റ്റ്‌ & സെഷന്‍സ്‌ ജഡ്‌ജ്‌ പി.ഉബൈദ്‌ നിര്‍വ്വഹിക്കും. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ലൂസി ജോയ്‌ അദ്ധ്യക്ഷത വഹിക്കും. വൈദ്യരത്‌നം ആയുര്‍വ്വേദകോളേജ്‌ പ്രിന്‍സിപ്പാള്‍ പി.വി.പ്രസന്ന മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക്‌ 2 മണിക്ക്‌ ശേഷം 'ആദിവാസികള്‍ക്കായുള്ള പ്രത്യേകനിയമപരിരക്ഷകളും ആദിവാസികളുടെ അവകാശങ്ങളും' എന്ന വിഷയത്തില്‍ നിയമബോധവല്‍ക്കരണ ക്ലാസ്സ്‌ ഉണ്ടായിരിക്കും. അഡ്വ. കെ.വി. ജയിന്‍, അഡ്വ.ഫാ. തോമസ്‌ പുതുശ്ശേരി, അഡ്വ.രമേശ്‌ കൂട്ടാല, അഡ്വ.ലത പ്രസാദ്‌, ശോഭ വില്‍സന്‍ എന്നിവര്‍്‌ ക്ലാസ്സുകള്‍ നയിക്കും. എ.എം.പ്രകാശന്‍, അഡ്വ.എം.എ.ജോയ്‌, അഡ്വ.സജി റാഫേല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. അഡീ.ജില്ലാജഡ്‌ജ്‌ പി.ഉബൈദ്‌, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ അഡവ.എ.എം.പ്രകാശന്‍, അഡീഷണല്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ എം.എ.ജോയ്‌, ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റി സെക്രട്ടറി ബില്‍സി എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

News Date: Thursday, February 04, 2010
കൊട്ടിലാക്കല്‍ പറമ്പില്‍ വന്‍ അഗ്നിബാധ 5502
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കൊട്ടിലാക്കല്‍ പറമ്പില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്‌ച ഉച്ചക്ക 12.30 ഓടെയാണ്‌ പറമ്പിലെ ഉണങ്ങിയ പുല്ലുകള്‍ക്ക്‌ തീപിടിച്ചത്‌. ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 2 യൂണിറ്റ്‌ അഗ്നിശമന സേനാംഗങ്ങളെത്തിയാണ്‌ 2 മണിയോടെ അഗ്നി നിയന്ത്രണവിധേയമാക്കിയത്‌. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ വര്‍ഷവും ഇതേപോലെ ഇവിടെ അഗ്നിബാധയുണ്ടായിരുന്നു.

News Date: Thursday, February 04, 2010
ഹെല്‍മറ്റ്‌ ഇല്ലെങ്കിലെന്താ..? സീറ്റ്‌ ബെല്‍റ്റുണ്ടല്ലോ !! 5504
Author : - സ്വന്തം ലേഖകന്‍

ഹെല്‍മറ്റ്‌ വേട്ടയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ കാറുകളില്‍ സീറ്റ്‌ ബെല്‍റ്റിടാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴയീടാക്കാന്‍ നീക്കം. പ്രതിമാസം പത്തു കോടി രൂപ പിഴയായി ലഭിച്ചിരുന്ന സ്ഥാനത്ത്‌ ഹെല്‍മറ്റ്‌ വേട്ടയിലൂടെ ഇപ്പോള്‍ ഒന്നരക്കോടി മാത്രമാണ്‌ സംസ്ഥാനത്ത്‌ ലഭിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ കാര്‍ യാത്രക്കാരെ പിഴിയാന്‍ സര്‍ക്കാര്‍ നീക്കം. ഹെല്‍മറ്റ്‌ വേട്ടയിലൂടെ പത്തുകോടി രൂപയിലധികമാണ്‌ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ പ്രതിമാസം ധനകാര്യവകുപ്പിന്‌ കൈമാറിയിരുന്നത്‌. ഇതില്‍ ഭീമമായ ഇടിവാണ്‌ കഴിഞ്ഞ മാസങ്ങളില്‍ വന്നത്‌. ഇതിനെ തുടര്‍ന്ന്‌ ഹെല്‍മെറ്റ്‌ വേട്ട ശക്തമാക്കാന്‍ പോലീസിന്‌ നിര്‍ദേശം കിട്ടിയിട്ടുണ്ട്‌. ഹെല്‍മറ്റ്‌ വേട്ട കര്‍ക്കശമാക്കിയതോടെ ഇരുച്ചക്രവാഹനമോടിക്കുന്നവരില്‍ 95 ശതമാനവും ഹെല്‍മറ്റ്‌ ഉപയോഗിക്കുന്നതാണ്‌ പോലീസിനെ വെട്ടിലാക്കുന്നത്‌. കഴിഞ്ഞ മാസം ഹെല്‍മെറ്റില്ലാത്തവരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‌ ലഭിച്ചത്‌ ഒന്നരക്കോടി രൂപ മാത്രമാണ്‌. ഹെല്‍മറ്റ്‌ ധരിക്കാതെ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞതോടെ ടാര്‍ജെറ്റ്‌ തികക്കാന്‍ എസ്‌.ഐ.മാര്‍ നെട്ടോട്ടത്തിലാണ്‌. അതിനാല്‍ ഹെല്‍മെറ്റിന്റെ ക്ലിപ്പ്‌ ശരിയായി ഇട്ടില്ല എന്നാരോപിച്ച്‌ ഹെല്‍മറ്റ്‌ ഉള്ളവരില്‍ നി്‌നുപോലും പിഴ ഈടാക്കുകയാണ്‌. ഹെല്‍മറ്റ്‌ വേട്ടയിലൂടെയുള്ള വരുമാനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സീറ്റ്‌ ബെല്‍റ്റ്‌ വേട്ട ഊര്‍ജിതമാക്കാനുള്ള ആലോചനയിലാണ്‌. ഇതിനും നൂറുരൂപയാണ്‌ പിഴ.

News Date: Thursday, February 04, 2010
'എക്‌സോഡസ്‌ 2010' :ഡാന്‍സ്‌ കോമ്പറ്റീഷനില്‍ ജ്യോതിസ്സ്‌ കോളേജിന്‌ മൂന്നാംസ്ഥാനം 5506
Author : - സ്വന്തം ലേഖകന്‍

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലെ കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'എക്‌സോഡസ്‌' ഐ.ടി.ഫെസ്റ്റിന്റെ ഭാഗമായി ഡാന്‍സ്‌ കോമ്പറ്റീഷന്‍ സംഘടിപ്പിച്ചു. തൃശൂര്‍ റീജയണല്‍ തിയ്യേറ്ററില്‍ നടന്ന കോമ്പറ്റീഷനില്‍ ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജ്‌ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ആകെ 9 ടീമാണ്‌ കോമ്പറ്റീഷനില്‍ പങ്കെടുത്തത്‌. ജ്യോതിസ്സ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയായ സ്വാതിയുടെ നേതൃത്വത്തിലുള്ള പത്തംഗടീമാണ്‌ കോമ്പറ്റീഷനില്‍ പങ്കെടുത്തത്‌.

News Date: Thursday, February 04, 2010
ലോക കാന്‍സര്‍ ദിനം 5498
Author : - സ്വന്തം ലേഖകന്‍

ചില കാന്‍സര്‍രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഉചിതമായ ഭക്ഷണത്തിലൂടെ കഴിയും. ആമാശയം, കുടല്‍, മലാശയം തുടങ്ങിയ ശരീരഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ ഭക്ഷണത്തിനു വളരെ പ്രധാന പങ്കുവഹിക്കാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും വേണ്ടത്ര ഉപയോഗിക്കാത്തത്‌ ഏതാണ്ട്‌ ആറു ശതമാനം കാന്‍സറിനു കാരണമാകുന്നു. നാരുകള്‍ കൂടിയ ഭക്ഷണം ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതു കാന്‍സര്‍ പ്രതിരോധിക്കാനുള്ള ഒരു നല്ല മാര്‍ഗ‍മാണ്‌. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ മുതലായവ നാരുകളുടെ പ്രധാന ഉറവിടമാണ്‌. നമ്മുടെ നാട്ടിലെ പ്രധാന ഭക്ഷണം ചോറ്‌ ആണ്‌.  അരിയിലെ തവിടിലാണു നാരുകള്‍ ഏറ്റവും കൂടുതലുള്ളത്‌. തവിടോടുകൂടിയ (പുഴുങ്ങി കുത്തിയ അരി) അരിയാണ്‌ ഏറ്റവും നന്ന്‌. ശരീരത്തിനു ദഹിപ്പിക്കാന്‍ കഴിയാത്ത ഈ ഭക്ഷ്യനാരുകള്‍ വിസര്‍ജ്ജിക്കപ്പെടുകയാണു ചെയ്യുന്നത്‌. എന്നാല്‍ ദഹനപഥത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാന്‍സര്‍ പ്രേരക മാലിന്യങ്ങള്‍ തുടച്ചുമാറ്റി പുറന്തള്ളുന്നതിലൂടെയാണു കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനം നടത്തുന്നത്‌. ഒപ്പം ആഹാരവസ്‌തുക്കളുടെ സുഗമമായ സഞ്ചാരത്തിനു സഹായിക്കുകയും ചെയ്യും. നിറമുള്ള പഴങ്ങള്‍ കഴിക്കാം: മഞ്ഞ, പച്ച, ഓറഞ്ച്‌ മുതലായ നിറങ്ങളുള്ള പഴങ്ങള്‍ കാന്‍സര്‍ പ്രതിരോധിക്കാന്‍ ഒരു നല്ല വഴിയാണ്‌. ഇവയിലുള്ള ബീറ്റാകരോട്ടിന്‍ എന്ന ഘടകമാണ്‌ പ്രതിരോധവസ്‌തു. പഴങ്ങളില്‍ മാത്രമല്ല നിറമുള്ള പച്ചക്കറികളിലും ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്‌. ചീര, കാരറ്റ്‌, മുരിങ്ങയില, പപ്പായ, കാബേജ്‌ മുതലാ യവയിലും ബീറ്റാകരോട്ടിന്‍ ഏറെയുണ്ട്‌. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നു മാത്രമല്ല രോഗത്തെ പരാജയപ്പെടുത്തുന്ന മരുന്നുപോലെ പ്രവര്‍ത്തിക്കാനും ബീറ്റാകരോട്ടിനു കഴിയുമെന്നു പുതിയ പഠനങ്ങള്‍ പറയുന്നു. ട്യൂമറുകളിലെ കോശങ്ങള്‍ക്കെതിരെയുള്ള ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ബീറ്റാകരോട്ടിന്‍ സഹായിക്കുമത്രേ. ദിവസവും ചുരുങ്ങിയത്‌ അഞ്ചുഗ്രാം ബീറ്റാകരോട്ടിന്‍ നമുക്ക്‌ ആവശ്യമാണ്‌. നമുക്കു സുപരിചിതമായ നെല്ലിക്കയിലും നാരങ്ങയിലും അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ക്കു കാന്‍സര്‍ വരുത്താന്‍ ഇടയാക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കാന്‍ കഴിയുമെന്നു ഗവേഷകര്‍ പറയുന്നു. ഓറഞ്ചിനും മുന്തിരിയ്ക്കും ഈ ഗുണമുണ്ട്‌. അത്ഭുതകരമായവിധം അര്‍ബുദപ്രതിരോധശേഷിയാണു സോയാബീനുള്ളത്‌. സോയാബീനില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അഞ്ചു ഘടകങ്ങളാണ്‌ ഉള്ളത്‌. ഈസ്ട്രജന്‍ പോലുള്ള ചില ഹോര്‍മോണുകളുടെ അമിതപ്രവര്‍ത്തനം തടയാന്‍ സോയാബീനിലെ ഘടകങ്ങള്‍ക്കു കഴിയും. അതിനാല്‍ അമിത ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന സ്‌താനാര്‍ബുദം, പുരുഷന്‍മാരിലു ണ്ടാകുന്ന പ്രോസ്റ്റേറ്റ്കാന്‍സര്‍ എന്നിവ ചെറുക്കാന്‍ സോയാബീനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ യാണ്‌ അതിനു സഹായിക്കുന്നത്‌. കുടല്‍, വായ്‌, ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ്‌ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം ചെറുക്കാന്‍ ശേഷിയുള്ള പ്രോട്ടീസ്‌ ഇന്‍ഹിബിറ്ററുകളുടെ ഏറ്റവും നല്ല ഉറവിടവുമാണു സോയാബീന്‍. സംസ്കരിക്കാത്ത സോയാബീന്‍ പയറാണ്‌ ഏറ്റവും നന്ന്‌. ഒരു ആണ്റ്റിബയോട്ടിക്കിനെ പോലെ പ്രവര്‍ത്തിച്ച്‌ ആമാശയകാന്‍സറിനേയും കുടലിലെ കാന്‍സറിനേയും ചെറുക്കാനും രോഗത്തിന്റെ വ്യാപനത്തെ തടയാനും വെളുത്തുള്ളിക്കു ശേഷിയുണ്ടെന്നാണു പഠനങ്ങള്‍ പറയുന്നത്‌. കാന്‍സറിനോടു പൊരുതാന്‍ ശേഷിയുള്ള വെളുത്തുള്ളിയിലെ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അല്ലിനേസ്‌ എന്ന എന്‍സൈമാണ്‌. പക്ഷേ വെളുത്തുള്ളി അരിഞ്ഞ ഉടനെ പാചകം ചെയ്യാനായി ഉപയോഗിക്കരുത്‌. അരിഞ്ഞുവെച്ച്‌  ഒരു പത്തുമിനിട്ടു കഴിഞ്ഞാല്‍ മാത്രമേ ഈ എന്‍സൈം പൂര്‍ണമായി രൂപപ്പെടുകയുള്ളൂ വെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

Top 10 News

ഇന്നസെന്റ്‌ തമിഴിലേക്ക്‌
വ്യാജക്കള്ള്‌: ഇരിങ്ങാലക്കുടയില്‍ വ്യാപക റെയ്ഡ്‌
പിന്തുണ തേടി 'ഐ' ഗ്രൂപ്പ്‌
പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണം, പണിമുടക്കനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി
24 മണിക്കൂര്‍ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍
പണിമുടക്ക്‌ ദിവസം കൃഷിപ്പണിയിലേര്‍‍പ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍
മാപ്രാണം പള്ളിയില്‍ തിരുന്നാളിന്‌ കൊടിയേറി
കാര്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
ബസ്സ്‌ സ്റ്റാന്‍ഡ്‌ ബില്‍‍ഡിങ്ങ്‌ തകര്‍ന്നു വീഴാന്‍ സാധ്യത: ജനങ്ങള്‍ ഭീതിയില്‍
വിജയപ്രഭയില്‍ ലിസ്യു ടി.ടി.ഐ

Advertisements

 

 

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies