Set as homepage 24/7 Sales & Support: (+91)9387432008

  Welcome To Irinjalakuda.com  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Friday, February 05, 2010
കണ്ടംകുളത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ - തൃശൂര്‍ കേരളവര്‍മ്മ കോളേജ്‌ ചാമ്പ്യന്‍മാര്‍ 5512
Author : - സ്വന്തം ലേഖകന്‍

കണ്ടംകുളത്തി ലോനപ്പന്‍ സ്‌മാരക വിനേഴ്‌സ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജ്‌ ചാമ്പ്യന്‍മാരായി. കോയമ്പത്തൂര്‍ ശ്രീനാരായണ കോളേജാണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌. ഇന്ന്‌ നടന്ന ഫൈനലില്‍ ശ്രീനാരായണ കോളേജിനെ എതിരില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌്‌ കേരളവര്‍മ്മ കോളേജ്‌ കിരീടമണിഞ്ഞത്‌. ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ക്രൈസ്‌റ്റ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഫാ. ജോസ്‌ തെക്കന്‍ അദ്ധ്യക്ഷത വഹിച്ചു.

News Date: Friday, February 05, 2010
'യുഗപുരുഷന്‍' സിനിമ പ്രദര്‍ശനം ആരംഭിച്ചു 5518
Author : - സ്വന്തം ലേഖകന്‍

ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും വീക്ഷണത്തെയും കുറിച്ചുള്ള 'യുഗപുരുഷന്‍' എന്ന സിനിമ മാപ്രാണം വര്‍ണ്ണ തീയ്യേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചു. ആദ്യപ്രദര്‍ശനത്തിന്റെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ യോഗം കൗണ്‍സിലര്‍ ഷാജിന്‍ നെടുമുറിക്ക്‌ നല്‍കികൊണ്ട്‌ നിര്‍വ്വഹിച്ചു. തീയ്യേറ്ററില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്ട്‌ കെ.കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. ചിന്തധര്‍മ്മരാജന്‍, എന്‍.കെ.സുബ്രഹ്മണ്യന്‍, വിനോദ്‌മാസ്‌റ്റര്‍ എന്നിവര്‍ സംസാരിച്ചു.

News Date: Friday, February 05, 2010
'മുളയറിവ്‌' സെമിനാര്‍ നടത്തി 5516
Author : - സ്വന്തം ലേഖകന്‍

നടവരമ്പ്‌ ഗവ.ഹൈസ്‌കൂളില്‍ 'മുളയറിവ്‌' സെമിനാര്‍ നടത്തി. സ്‌കൂളിലെ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. സെമിനാറിന്റെ ഉദ്‌ഘാടനം വേളൂക്കര വാര്‍ഡ്‌മെമ്പര്‍ രമാകൃഷ്‌ണകുമാര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ മുളത്തൈ നട്ടുകൊണ്ടാണ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ ഹാളില്‍ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്‌ കെ.ജി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.പി.പ്രധാനധ്യാപകന്‍ അന്തരാമന്‍, ബി.പി.ഒ. രാമജയന്‍, വിദ്യാരംഗം ചെയര്‍മാന്‍ സി.രമാദേവി, താജുദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊറ്റനല്ലൂര്‍ ഉണ്ണികൃഷ്‌ണന്‍ പാക്കനാരും സംഘവും സെമിനാര്‍ ക്ലാസ്സുകള്‍ നയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്‌ 1വരെയാണ്‌ സെമിനാര്‍. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടിയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌.

News Date: Friday, February 05, 2010
കോളേജ്‌ ദിനാഘോഷം 5514
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജില്‍ 'കോളേജ്‌ ഡേ' ആഘോഷിച്ചു. ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ എന്‍.മാധവന്‍കുട്ടി കോളേജ്‌ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ക്രൈസ്‌റ്റ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഫാ.ജോസ്‌ തെക്കന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സിനി ആര്‍ട്ടിസ്റ്റ്‌ ശ്രീജിത്‌ രവി, വി.ഡി.ജോണ്‍ എന്നിവര്‍ ആശംകളര്‍പ്പിച്ചു. ഉ,ദ്‌ഘാടനസമ്മേളനത്തിനുശേഷം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികള്‍ നടന്നു. ഉച്ചക്കുശേഷം കൊച്ചിന്‍പ്രണവം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.

News Date: Friday, February 05, 2010
അംഗന്‍വാടി കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു 5510
Author : - സ്വന്തം ലേഖകന്‍

എം.പി.യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ച്‌ പണിതീര്‍ത്ത മുനയം 67-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം കെ.ഇ.ഇസ്‌മയില്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുഹമ്മദ്‌ സൈനന്‍ അബ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ കെ.ശ്രീകുമാര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. എം.ജി.റാഫി, വി.കെ.മനോജ്‌, ഷീജ പവിത്രന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം രാജലക്ഷ്‌മി കുറുമാത്ത്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

News Date: Friday, February 05, 2010
പാരാഗ്ലൈഡിങ്ങിനിടെ അപകടം; അമേരിക്കയില്‍ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു 5527
Author : - സ്വന്തം ലേഖകന്‍
മെക്‌സിക്കോയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. ഫിലഡല്‍ഫിയയില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട മുണ്ടക്കല്‍ ജോസഫ്‌ ജോബ്‌ സാജന്‍ ജോസഫ് (40) ആണ്‌ മരിച്ചത്‌. സുഹൃത്തുക്കളുമൊത്ത്‌ കുടുംബസമേതം കരീബിയന്‍ വിനോദയാത്രക്കിടെയാണ്‌ സാജന്‌ അപകടമുണ്‌ടായത്‌. മെക്‌സിക്കോ കുസ്‌മല്‍ എന്ന വിനോദ യാത്രാ കേന്ദ്രത്തില്‍ പാരാ ഗ്ലൈഡിങ്ങിനിടെ ബെല്‍റ്റ്‌ പൊട്ടി സമുദ്രത്തില്‍ പതിക്കുകയായിരുന്നു. മൃതദേഹം മെക്‌സിക്കോയില്‍ നിന്ന്‌ ഫിലഡല്‍ഫിയയില്‍ കൊണ്ട് വരും. ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ സഭാംഗമാണ്‌. സംസ്‌കാരം ഇരിഞ്ഞാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ പള്ളിയില്‍ നടത്തും. ഭാര്യ: സജീന , മക്കള്‍ റ്റനീഷ, നറ്റാഷ, ട്രിഷേല്‍. പിതാവ്‌ :പ്രൊഫ. എം എ. ജോബ്‌ ( മാളാ എഞ്ചിനീറിംഗ്‌ കോളജ്‌), മാതാവ്‌: സെലീന ജോബ്‌ (റിട്ട. പ്രൊഫ. വിമലാ കോളജ്‌, തൃശൂര്‍). സഹോദരങ്ങള്‍: രാജ്‌ ജോബ്‌ ( ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, അല്‍ബേനിയന്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനി, ദുബായ്‌), സഹോദരി: ലിസ്‌ ജോബ്‌ ( ലക്‌ചറര്‍, മിഡില്‍ ഈസ്റ്റ്‌ കോളജ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍, മസ്‌കറ്റ്‌). ഫിലഡല്‍ഫിയക്കടുത്ത്‌ കിംഗ്‌ ഓഫ്‌ പ്രഷ്യയിലുള്ള ജി എസ്‌ ഐ കൊമേഴ്‌സ്‌ എന്ന കമ്പനിയില്‍ കംപ്യൂട്ടര്‍ ഡേറ്റാ ബെയിസ്‌ മാനേജരായി ജോലി ചെയ്യുകയായിരുന്നു സാജന്‍.
News Date: Friday, February 05, 2010
വേളൂക്കരയിലെ കോണ്‍ഗ്രസ്സ്‌ പ്രസ്ഥാനത്തിന്‌ ആസ്ഥാനമന്ദിരം 5522
Author : - സ്വന്തം ലേഖകന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌(ഐ) വേളൂക്കര മണ്ഡലം കോണ്‍ഗ്രസ്സിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ആസ്ഥാനമന്ദിരമായ 'ഇന്ദിരാ ഭവന്‍' ന്റെ ഉദ്‌ഘാടനം ഫെബ്രുവരി 7ന്‌ നടക്കുന്നു. കെ.പി.സി.സി. പ്രസിഡണ്ട്‌ രമേഷ്‌ ചെന്നിത്തല മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. കെ.പി.സി.സി.ട്രഷറര്‍ സി.എന്‍,ബാലകൃഷ്‌ണന്‍ ഇന്ദിരാ സ്‌മൃതിമണ്ഡപം അനാച്ഛാദനം നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആരിക്കും. ഉദ്‌ഘാടനയോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന - ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന്‌ അഡ്വ.എം.എസ്‌.അനില്‍കുമാര്‍, കെ.കെ.ശോഭനന്‍, കെ.കെ.ജോണ്‍സണ്‍, എന്‍.ജി.ശശിധരന്‍, എം.എ.വേലു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

News Date: Friday, February 05, 2010
ജനശ്രീമിഷന്‍ ശില്‍പശാല 5520
Author : - സ്വന്തം ലേഖകന്‍

ജനശ്രീമിഷന്‍ ഇരിങ്ങാലക്കുട ബ്ലോക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാലയുടെ ഉദ്‌ഘാടനം ഡി.സി.സി.ജന.സെക്രട്ടറി എം.പി.ജാക്‌സണ്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക്‌ യൂണിയന്‍ ചെയര്‍മാന്‍ പി.ഐ. ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. ആന്റോ പെരുമ്പിള്ളി, നാന്‍സി വര്‍ഗ്ഗീസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തൃശൂര്‍ മുന്‍മേയര്‍ കെ.രാധാകൃഷ്‌ണന്‍, ഫ്രാന്‍സിസ്‌, മോളി തോമസ്‌ എന്നിവര്‍ ശില്‍പ്പശാല നയിച്ചു.

News Date: Friday, February 05, 2010
ജ്യോതിസ്സ്‌ കോളേജില്‍ മോക്ക്‌ ഇന്റര്‍വ്യൂ 5525
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ വിദ്യാര്‍ത്ഥികള്‍ മോക്ക്‌ ഇന്റര്‍വ്യൂ സംഘടിപ്പിച്ചു. കോളേജിലെ പ്ലേസ്‌മെന്റ്‌ സെല്ലിന്റെയും പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്‌ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ്‌ മോക്ക്‌ ഇന്റര്‍വ്യൂ സംഘടിപ്പിച്ചത്‌. വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ ഇന്റര്‍വ്യൂന്‌ അഭിമുഖീരിക്കുവാന്‍ വേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമായാണ്‌ മോക്ക്‌ ഇന്റര്‍വ്യൂ.

Top 10 News

ഇരിങ്ങാലക്കുട ലോകത്തിനു സമ്മാനിച്ച ഗണിതശാസ്‌ത്രപ്രതിഭ നാടിന് ഇന്നും അജ്ഞാതന്‍
'കശകശ' യ്‌ക്ക്‌ യുഎഇ യില്‍ വിലക്ക്‌
ഇന്നസെന്റ്‌ തമിഴിലേക്ക്‌
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 23 സംവരണ വാര്‍ഡുകള്‍
എയര്‍ ഇന്ത്യ 300-ഓളം ഗള്‍ഫ്‌ സര്‍വ്വീസുകള്‍ റദ്ദാക്കി
പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണം, പണിമുടക്കനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി
24 മണിക്കൂര്‍ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍
പിന്തുണ തേടി 'ഐ' ഗ്രൂപ്പ്‌
പണിമുടക്ക്‌ ദിവസം കൃഷിപ്പണിയിലേര്‍‍പ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍
മാപ്രാണം പള്ളിയില്‍ തിരുന്നാളിന്‌ കൊടിയേറി

Advertisements

 

 

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies