|
| News Date: Saturday, February 06, 2010 |
| ശാരീരിക വൈകല്യങ്ങള്ക്കുള്ളവര്ക്കായി കലാകായികമേള നടത്തി 5535 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട ലയണ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ശാരീരിക വൈകല്യങ്ങള്ക്കുള്ളവര്ക്കായി കായികമേള നടത്തി. ഇരിങ്ങാലക്കുട ഡോണ് ബോസ്കോ ഹൈസ്കൂള് ഗ്രൗണ്ടില് നടന്ന കായികമേളയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്് എം.എല് ജോസഫ് ഫ്രാന്സിസ് നിര്വ്വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ നിയുക്ത മെത്രാന് ഫാ. പോളി കണ്ണൂക്കാടന് അനുഗ്രഹ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട എം.എല്.എ അഡ്വ. തോമസ്് ഉണ്ണിയാടന് ശാരീരിക വൈകല്യമുള്ള കുട്ടികള്ക്ക് സര്വ്വീസ് പ്രൊജക്ടുകള് വിതരണം ചെയ്തു. ഉച്ചക്ക് 1 മണിക്ക് ശേഷം കുട്ടികളുടെ കലാമേളയും ഉണ്ടായിരിക്കും.
|
|
|
| News Date: Saturday, February 06, 2010 |
| ക്യാന്സര് ബാധിച്ച പിഞ്ചുബാലന് കാരുണ്യം തേടുന്നു 5531 |
| Author :
- സ്വന്തം ലേഖകന് |
മജ്ജയില് ക്യാന്സര് ബാധിച്ച പിഞ്ചുബാലന് ഉദാരമതികളുടെ കാരുണ്യം തേടുന്നു. പറപ്പൂക്കര-മുത്രത്തിക്കര മംഗലത്ത് വീട്ടില് ശിവന്റെ മകനും പോങ്കാത്ര എ.എല്.പി.സ്കൂളിലെ 2-ാം ക്ലാസ്സ് വിദ്യാര്ത്ഥിയുമായ അബിന് ഹരിബാല്(7) ആണ് ചികിത്സാ സഹായം തേടുന്നത്. കല്പണിക്കാരനായ ശിവന്റെ രണ്ട് മക്കളില് ഇളയവനാണ് അബിന് ഹരിബാല്. 3 മാസം മുമ്പാണ് അബിന് ക്യാന്സര് ബാധിതനാണെന്ന വിവരം അറിയുന്നത്. തിരുവനന്തപുരം ആര്.സി.സി.യില് ചികിത്സയില് കഴിയുന്ന ഈ ബാലന് ദിവസവും 2000 രൂപയുടെ മരുന്ന് ആവശ്യമാണ്. 9 മാസത്തെ ചികിത്സയാണ് അബിന് ഡോക്ടര്മാര് വിധിച്ചിരിക്കുന്നത്. കല്പണിയില് നിന്നും കിട്ടുന്ന വരുമാനമാണ് ഓല മേഞ്ഞ കുടിലില് മകള് 4-ാം ക്ലാസ്സ് വിദ്യാര്ത്ഥി അഭിയും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയം. അബിന് ഹരിബാലന്റെ ചികിത്സക്കായി തോമസ് ഉണ്ണിയാടന് എം.എല്.എ. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീദേവി, പോങ്കോത്ര എ.എല്.പി. സ്കൂള് മാനേജര് കാട്ടിക്കുളം ഭരതന് എന്നിവര് രക്ഷാധികാരികളായി ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കിന്റെ നട ബ്രാഞ്ചില് എസ്.ബി. 1028063 അക്കൗണ്ട് നമ്പറില് അബിന് ഹരിബാല് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
|
|
|
| News Date: Saturday, February 06, 2010 |
| സെന്റ് ജോസഫ്സ് സ്റ്റഡിസെന്റര് കോളേജ് ഡേ ആഘോഷിച്ചു 5533 |
| Author :
- സ്വന്തം ലേഖകന് |
സെന്റ് ജോസഫ്സ് സ്റ്റഡിസെന്ററില് കോളേജ് ഡേ ആഘോഷിച്ചു. സെന്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തില് നടന്ന കോളേജ് ഡേ ആഘോഷം ഡിസ്ട്രിക്ട് & സെഷന്സ് ജഡ്ജ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്സിപ്പാള് സി. ആനിഗ്രേസ് റിപ്പോര്ട്ട് അവതരണം നടത്തി. തുമ്പൂര് ലോഹിദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റഡിസെന്റര് കോളേജ് മാനേജര് സി.രശ്മി ആശംസകളര്പ്പിച്ചു. സെന്റ് ജോസഫ്സ് കോളേജ് പ്രിന്സിപ്പാള് ഡോ. സി. ആനികുര്യാക്കോസ് സമ്മാനവിതരണം നടത്തി. ഉദ്ഘാടന സമ്മേളനത്തിനുശേഷം വിദ്യാര്ത്ഥികള് അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
|
|
|
| News Date: Saturday, February 06, 2010 |
| കാര്ഷിക പഠനയാത്ര നടത്തി 5529 |
| Author :
- സ്വന്തം ലേഖകന് |
കരൂപ്പടന്ന വള്ളിവട്ടം ഗവ.യു.പി.സ്കൂളിലെ കുട്ടികള് കാര്ഷിക പഠനയാത്ര നടത്തി. കാര്ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്
വിദ്യാര്ത്ഥികളും അദ്ധ്യാപകരും ജൈവമാതൃകാ കര്ഷകനായ സലീം കാട്ടകത്തിന്റെ കൃഷിയിടത്തിലേക്കാണ് പഠനയാത്ര നടത്തിയത്. വിവിധ കൃഷിരീതികളും വളപ്രയോഗവും മണ്ണിര കമ്പോസ്റ്റ് നിര്മ്മാണവും സലീം കാട്ടകത്ത് കുട്ടികള്ക്ക് വിവരിച്ചു കൊടുത്തു. പ്രധാനധ്യാപിക എം.ആര്.ഷൈലജ, അദ്ധ്യാപകരായ വിമല, അമ്പിളി, ഷക്കില, ഗോപാലകൃഷ്ണന് തുടങ്ങിയവര് പഠനയാത്രക്ക് നേതൃത്വം നല്കി.
|
|
|
| News Date: Saturday, February 06, 2010 |
| വെള്ളം പമ്പ് ചെയ്ത് മീന് പിടിക്കാനുള്ള ശ്രമം നാട്ടുകാര് തടഞ്ഞു 5541 |
| Author :
- സ്വന്തം ലേഖകന് |
ആനന്ദപുരം വില്ലേരി പാടത്തുനിന്നും വെള്ളംപമ്പ് ചെയ്ത് മീന് പിടിക്കാന് നടത്തിയ ശ്രമം നാട്ടുകാര് തടഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് രണ്ടുദിവസമായി 15 എച്ച്.പിയുടെ മൂന്ന് മോട്ടോറുകള് ഉപയോഗിച്ച് കെ.എല്.ഡി.സി.കനാലുകളുടെ വെള്ളം പമ്പ് ചെയ്ത്് കളയുകയായിരുന്നു. ഇതേതുടര്ന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. കോണ്ഗ്രസ്സ് മുരിയാട് മണ്ഡലം പ്രസിഡണ്ട് തോമസ് തത്തംപിള്ളി, പഞ്ചായത്തംഗം കെ.എല്.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മീന്പിടുത്തശ്രമം തടഞ്ഞത്. ഇതുസംബന്ധിച്ച് ഇവര് അധികൃതര്ക്ക് പരാതി നല്കിയിട്ടുണ്ട്.
|
|
|
| News Date: Saturday, February 06, 2010 |
| ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനം പൂര്ത്തിയാക്കണം-കെ.ആര്.ടി.എസ്.എ 5539 |
| Author :
- സ്വന്തം ലേഖകന് |
തൃശൂര് ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനം പൂര്ത്തിയാക്കി ആവശ്യമായ തസ്തിക അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാര്ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2010 ഫെബ്രുവരി 9ന് ഇരിങ്ങാലക്കുടയില് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഭാരവാഹികള് ഈ ആവശ്യം ഉന്നയിച്ചത്. ജനസംഖ്യാനുപാതികമായി റവന്യൂ ഡിവിഷന്, താലൂക്കുകള്, വില്ലേജുകള് എന്നിവ പുനഃസംഘടിപ്പിക്കണമെന്നും. അതിന്റെ ഭാഗമായി റവന്യു ഡിവിഷന് പുനഃസംഘടിപ്പിച്ച് വില്ലേജ്, അതിരുകളിലും അടിയന്തിരമായി പൊളിച്ചെഴുത്തുവേണമെന്നുമുള്ള ആവശ്യങ്ങളില് അനുകൂല തീരുമാനമുണ്ടാക്കണമെന്ന് കെ.ആര്.ടി.എസ്.എ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാനസമ്മേളനം ഫെബ്രുവരി 18,19,20 തിയ്യതികളിലായി ആലപ്പുഴയിലാണ് നടക്കുന്നത്. ജോ.കൗണ്സില് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.ടി.സണ്ണി, കെ.ആര്.ടി.എസ്.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.സി.സുരേഷ്, മുകുന്ദപുരം താലൂക്ക് സെക്രട്ടറി കെ.ജി.പ്രദീപ്, ജന.കണ്വീനര് കെ.പി.രാജേഷ് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
|
|
|
| News Date: Saturday, February 06, 2010 |
| വിവാഹ രജിസ്ട്രേഷന് നിര്ബന്ധമാക്കുന്നു 5537 |
| Author :
- സ്വന്തം ലേഖകന് |
കേരളത്തില് വിവാഹ രജിസ്ട്രേഷന് സര്ക്കാര് നിര്ബന്ധമാക്കുന്നു. പുതുതായി വിവാഹം കഴിക്കുന്നവര്ക്കും ഇനി മുതല് നിര്ബന്ധമായും അവരുടെ വിവാഹം രജിസ്ട്രര് ചെയ്യേണ്ടിവരും. വിവാഹം കഴിഞ്ഞിട്ടും ഇതുവരെ രജിസ്ട്രര് ചെയ്യാത്തവര്ക്ക് രജിസ്ട്രര് ചെയ്യുന്നതിനുള്ള സൗകര്യവും സര്ക്കാര് ഒരുക്കിയിട്ടുണ്ട്. വധുവിന്റെയും വരന്റെയും ഫോട്ടോയും, അവരുടെ വയസ്സ് തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റും, വിവാഹ ക്ഷണപത്രികയും, രജിസ്ട്രേഷന് ഫീയുമായി അതാത് മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ സമീപിക്കാവുന്നതാണ്. അവസാനതീയ്യതി ഫെബ്രുവരി 28 ആണ്.
|
|
|
|
 |
|
|
|
|