Set as homepage 24/7 Sales & Support: (+91)9387432008

  Welcome To Irinjalakuda.com  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Sunday, February 07, 2010
കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. 5543
Author : - സ്വന്തം ലേഖകന്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ബാലജനസഖ്യം-മിഡ്gവിസ്ത യുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സ്കൂള്‍ പ്രിന്സിപാള്‍ റവ.ഫാ.  വര്‍ഗീസ് തണ്ണിപ്പാറ ഉത്ഘാടനം നിര്‍വ്വഹിച്ചു. പൗലോസ്‌ പറമ്പത്ത്, തോംസണ്‍ ചിരിയങ്കണ്ടത്ത്  എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ.രേഖ 'പുതിയ തൊഴില്‍ മേഖലകളും പഠനങ്ങളും' എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ നയിച്ചു.
News Date: Sunday, February 07, 2010
വാരിയര്‍ സമാജം വാര്‍ഷികയോഗം നടന്നു. 5547
Author : - സ്വന്തം ലേഖകന്‍

വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടന്നു. ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി ലൈബ്രറി ഹാളില്‍ നടന്ന യോഗം കേന്ദ്ര പ്രസിടണ്ട് ടി.വി ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കെ. പത്‌നാഭവാരിയര്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.വി മുരളീധരന്‍ മുഖ്യ പ്രസംഗം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം എ.സി സുരേഷ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പും നടന്നു.

News Date: Sunday, February 07, 2010
വേളൂക്കരയിലെ കോണ്‍ഗ്രസ്സ്‌ ആസ്ഥാനമന്ദിരം ഉത്ഘാടനം ചെയ്തു. 5549
Author : - സ്വന്തം ലേഖകന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌(ഐ) വേളൂക്കര മണ്ഡലം കോണ്‍ഗ്രസ്സിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ആസ്ഥാനമന്ദിരമായ 'ഇന്ദിരാ ഭവന്‍' ന്റെ ഉദ്‌ഘാടനം നടന്നു. കെ.പി.സി.സി. പ്രസിഡണ്ട്‌ രമേഷ്‌ ചെന്നിത്തല മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കെ.പി.സി.സി.ട്രഷറര്‍ സി.എന്‍. ബാലകൃഷ്‌ണന്‍ ഇന്ദിരാ സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു.  ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ മുതിര്‍ന്ന കോണ്ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. യോഗത്തില്‍ വെളൂക്കര മണ്ഡലം പ്രസിടണ്ട് എം.എ വേലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി എം.എസ് അനില്‍കുമാര്‍, ഐ.കെ ശിവജ്ഞാനം, ടി.ജെ തോമസ്‌, എ.സി.എസ് വാരിയര്‍, ഷീബാ നാരായണന്‍, പി.കെ ഭാസി, അജോ ജോണ്‍, പി.എല്‍ ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Top 10 News

ഇരിങ്ങാലക്കുട ലോകത്തിനു സമ്മാനിച്ച ഗണിതശാസ്‌ത്രപ്രതിഭ നാടിന് ഇന്നും അജ്ഞാതന്‍
'കശകശ' യ്‌ക്ക്‌ യുഎഇ യില്‍ വിലക്ക്‌
ഇന്നസെന്റ്‌ തമിഴിലേക്ക്‌
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 23 സംവരണ വാര്‍ഡുകള്‍
എയര്‍ ഇന്ത്യ 300-ഓളം ഗള്‍ഫ്‌ സര്‍വ്വീസുകള്‍ റദ്ദാക്കി
പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണം, പണിമുടക്കനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി
24 മണിക്കൂര്‍ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍
പിന്തുണ തേടി 'ഐ' ഗ്രൂപ്പ്‌
പണിമുടക്ക്‌ ദിവസം കൃഷിപ്പണിയിലേര്‍‍പ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍
മാപ്രാണം പള്ളിയില്‍ തിരുന്നാളിന്‌ കൊടിയേറി

Advertisements

 

 

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies