|
| News Date: Monday, February 08, 2010 |
| ക്രൈസ്റ്റ് കോളേജില് ജുബിലേഷന് ദിനം 5559 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് 'ജുബിലേഷന് ദിനം' ആഘോഷിക്കുന്നു. നാഷണല് അസ്സസ്മെന്റ് & അക്രഡറ്റേഷന് കൗണ്സില് കുറച്ചുനാള് മുമ്പ് കോളേജ് സന്ദര്ശിച്ച് കോളേജിന് 'എ' ഗ്രേഡ് നല്കിയിരുന്നു. അതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായാണ് 'ജുബിലേഷന് ദിനം' നടത്തുന്നത്. ഫ്രെബ്രുവരി 10ന് കോളേജ് ഓഡിറ്റോറിയത്തില് കാസര്കോട് സെന്ട്രല് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഡോ. ജാന്സി ജെയിംസ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്വ്വഹിക്കും. ചടങ്ങില് പൗരോഹിത്യത്തിന്റെ 50-ാം വാര്ഷികം ആഘോഷിക്കുന്ന കോളേജ് മാനേജര് റവ. ഫാ ജോസ് സ്റ്റീഫന് മേനാച്ചേരി, പ്രൊവിന്ഷ്യാല് റവ. ഫാ. ജോസ് പയസ് ഊക്കന്, റവ. ഫാ. വിവിയന് അമ്പൂക്കന്, റവ. ഫാ. തോമസ് അച്ചാണ്ടി, റവ. ഫാ. ജോണ് തറയില്, റവ. ഫാ. ജോണ് കരിപ്പായ്, ബെസ്റ്റ് ടീച്ചര് അവാര്ഡു നേടിയ ജിയോളജി വിഭാഗത്തിലെ ഡോ. എ.വി. ജോര്ജ്ജ്, എം.എം. ഗനി അവാര്ഡു നേടിയ ഹിസ്റ്ററി വിഭാഗത്തിലെ ഡോ. കെ.ടി. തോമസ് എന്നിവരെ ചടങ്ങില് ആദരിക്കും. തൃശൂര് എം.പി. പി.സി. ചാക്കോ, ഇരിങ്ങാലക്കുട എം.എല്.എ. അഡ്വ. തോമസ് ഉണ്ണിയാടന് എന്നിവര് പങ്കെടുക്കും.
|
|
|
| News Date: Monday, February 08, 2010 |
| 'പാവപ്പെട്ടവര്' ക്കു വേണ്ടി അളിയന്മാര് നേര്ക്കുനേര് 5555 |
| Author :
- സ്വന്തം ലേഖകന് |
മുനിസിപ്പല് ബസ്സ് സ്റ്റാന്ഡില് നടക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചര്ച്ചക്കിടയില് 'ഒരു പാവപ്പെട്ട സ്ത്രീയാണ് അപകടത്തില്പ്പെട്ടത്' എന്ന പ്രതിപക്ഷനേതാവ് എന്. രാധാകൃഷ്ണന്റെ പരാമര്ശത്തിനെതിരെ മുന് മുനിസിപ്പല് വൈസ് ചെയര്മാനും കൗണ്സിലറും പ്രതിപക്ഷ നേതാവിന്റെ അളിയനുമായ കെ. വേണുഗോപാല് രംഗത്ത്. പാവപ്പെട്ടവര്ക്കും പണമുള്ളവര്ക്കും അപകടം ഒന്നുതന്നെയാണെന്നും അവരെല്ലാം മനുഷ്യരാണെന്നും കെ. വേണുഗോപാല് പറഞ്ഞു. ഈ പദപ്രയോഗം രാഷ്ട്രീയ ലാക്കോടുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തന്റെ പ്രസംഗത്തെ ദുര്വ്യാഖ്യാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണസമിതിയംഗവും മുന് മുനിസിപ്പല് വൈസ് ചെയര്മാനുമായ കെ. വേണുഗോപാലിന്റെ സഹോദരിയാണ് പ്രതിപക്ഷനേതാവിന്റെ ഭാര്യ. അളിയനും അളിയനും തമ്മില് 'പാവപ്പെട്ടവര്'ക്കു വേണ്ടി മത്സരിച്ചത് കൗണ്സില് ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്.
|
|
|
| News Date: Monday, February 08, 2010 |
| ഇരിങ്ങാലക്കുടക്ക് പുതിയ രാജപാതയൊരുങ്ങുന്നു 5551 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട ഠാണാ-ബസ്സ് സ്ററാന്ഡ് മെയിന് റോഡിന് സമാന്തരമായി നിര്മ്മിക്കുന്ന പുതിയ ബൈപ്പാസ് റോഡിന്റെ പണി അതിവേഗം പുരോഗമിക്കുന്നു. ഠാണാവിലെ തൃശൂര് സ്റ്റോപ്പില് നിന്നും ചെറാക്കുളം ബാറിനുമുന്നിലൂടെ മാസ്സ് തീയ്യറ്ററിന് തെക്ക് ഭാഗത്ത് കൂടെ ബസ്സ് സ്റ്റാന്ഡിന് വടക്കുവശത്തേക്കുള്ള കാട്ടൂര് റോഡില് എത്തിച്ചേരുന്നതാണ് പുതിയ ബൈപ്പാസ് റോഡ്. ഠാണാ മുതല് മാസ്സ് തീയ്യറ്റര് വരെ ടാറിങ്ങ് ഇതിനകം പൂര്ത്തിയായി. എന്നാല് മാസ് തീയ്യറ്റര് മുതല് ബസ്സ്സ്റ്റാന്ഡ് വരെയുള്ള മേഖലയില് ഭൂമി ലഭിക്കുന്നതില് തര്ക്കങ്ങള് ഉണ്ടായിരുന്നു. തര്ക്കങ്ങള് പരിഹരിച്ചതിനെ തുടര്ന്ന് വീണ്ടും ബൈപാസ്സ് റോഡിന്റെ പണി പുനരാരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ഭരണസമിതിയുടെ കാലഘട്ടത്തില് തന്നെ ഉദ്ഘാടനം ചെയ്യാനായേക്കുമെന്ന പ്രതീക്ഷയിലാണ് ചെയര്മാനും കൗണ്സിലര്മാരും. കഴിഞ്ഞ ദിവസം മുനിസിപ്പല് ചെയര്മാന് എം.പി. ജാക്സണ് പ്രവര്ത്തന പുരോഗതി വിലയിരുത്താന് എത്തിയിരുന്നു.
|
|
|
| News Date: Monday, February 08, 2010 |
| ക്രൈസ്റ്റ് കോളേജില് ഇന്റര്നാഷണല് സെമിനാര് 5561 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് നാനോ ടെക്നോളജിയേയും നാനോ മെറ്റീരിയല്സിനേയും കുറിച്ച് 'നാനോടെക് 2010' ഇന്റര്നാഷണല് സെമിനാര് നടത്തി. കോളേജ് സെമിനാര് ഹാളില് അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്.എ. സെമിനാറിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു. കോളേജ് പ്രിന്സിപ്പാള് ഫാ. ജോസ് തെക്കന് അദ്ധ്യക്ഷത വഹിച്ചു. കാര്ഡിഫ് യൂണിവേഴ്സിറ്റിയിലെ ഡോ. സി.പി. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല് ചെയര്മാന് എം.പി. ജാക്സണ് ആശംസകളര്പ്പിച്ചു. കോളേജിലെ ജിയോളജി ഡിപ്പാര്ട്ട്മെന്റിന്റേയും എന്വയോണ്മെന്റല് സയന്സ് ഡിപ്പാര്ട്ട്മെന്റിന്റേയും ആഭിമുഖ്യത്തിലാണ് 2 ദിവസത്തെ സെമിനാര് സംഘടിപ്പിച്ചിട്ടുള്ളത്.
|
|
|
| News Date: Monday, February 08, 2010 |
| കുഞ്ഞാടുകള് വഴിതെറ്റുന്നു - മുനിസിപ്പല് ചെയര്മാന് 5563 |
| Author :
- സ്വന്തം ലേഖകന് |
മുനിസിപ്പല് ബസ്സ് സ്റ്റാന്ഡ് വികസനം സ്തംഭിച്ചതിനുത്തരവാദികള് ജില്ലാ പഞ്ചായത്തും സംസ്ഥാന സര്ക്കാരുമാണെന്ന് മുനിസിപ്പല് ചെയര്മാന് എം.പി. ജാക്സണ് കൗണ്സില് യോഗത്തില് പറഞ്ഞു. "പ്രശ്ന പരിഹാരത്തിന് കൂട്ടായ ചര്ച്ചയും പരിഹാരനടപടികളുമാണുത്തമം. എന്നാല് യഥാര്ത്ഥ പ്രശ്നത്തിന് ആരോഗ്യകരമായ ചര്ച്ചയിലും പ്രവര്ത്തനങ്ങളിലും പെടാതെ വഴിതെറ്റി നടക്കുന്ന കുഞ്ഞാടുകളാണ് തങ്ങളെന്ന് പ്രതിപക്ഷം തെളിയിക്കുകയാണ്. ഇത് നാടിന്റെ വികസനത്തിന് ഗുണകരമല്ല" - അദ്ദേഹം അഭിപ്രായപ്പെട്ടു.
|
|
|
| News Date: Monday, February 08, 2010 |
| 'ദാവണി'ചുറ്റിയാല് പുരുഷന് വനിതയാകുമോ? 5557 |
| Author :
- സ്വന്തം ലേഖകന് |
വനിതകളുടെ പേരിലെന്ന വ്യാജേന ഫുഡ് കോപ്പറേഷന് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരാണ് ബസ്സ് സ്റ്റാന്ഡിലെ വനിതാ റസ്റ്റോറന്ഡ് നടത്തുന്നതെന്നും, പലപ്പോഴും 'ദാവണിച്ചുറ്റിയ പുരുഷന്' മാരാണ് വനിതകളായി കച്ചവടം നടത്തുന്നതെന്നും ഭരണകക്ഷിയംഗം കെ. വേണുഗോപാല് കൗണ്സിലില് ആരോപണം ഉന്നയിച്ചു. ഈ തട്ടിപ്പിനെതിരെ കൗണ്സില് കര്ശനമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടായ ചര്ച്ചയുടെ അടിസ്ഥാനത്തില് ഉചിതമായ തീരുമാനങ്ങളെടുക്കാമെന്ന് പറഞ്ഞ് വിഷയം ചെയര്മാന് തല്ക്കാലത്തേക്ക് മാറ്റിവച്ചു.
|
|
|
| News Date: Monday, February 08, 2010 |
| മുന്സിപാലിറ്റി അനാസ്ഥയില് പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങി പോയി. 5553 |
| Author :
- സ്വന്തം ലേഖകന് |
ഇരിങ്ങാലക്കുട മുന്സിപല് ബസ്സ് സ്റ്റാന്റില് അടിക്കടി ഉണ്ടാകുന്ന ബസ്സപകടങ്ങള്ക്ക് പരിഹാരം കാണുന്നതില് മുന്സിപല് ഭരണാധികാരികള് കാണിക്കുന്ന അനാസ്ഥയില് പ്രതിഷേധിച്ച് പ്രതിപക്ഷം കൌണ്സിലില് ഇറങ്ങിപ്പോക്ക് നടത്തി. ഇതു സംബന്ധിച്ച് നടന്ന ചര്ച്ചയില് മുന്സിപല് ചെയര്മാന് എം.പി ജാക്സന്, പ്രതിപക്ഷ നേതാവ് രാധാകൃഷ്ണന് മാസ്റ്റര്, പി.വി ശിവകുമാര്, പി.പി വിന്സന്റ്, അഡ്വ. കെ.ആര് വിജയ എന്നിവര് പങ്കെടുത്തു. ബസ്സപകടങ്ങളെ രാഷ്ട്രീയ വല്ക്കരിക്കുകയാണെന്ന് ഭരണപക്ഷവും സംസ്ഥാന സര്ക്കാരിനെ പഴിചാരി മുന്സിപാലിറ്റി സ്വന്തം ഉത്തരവാദിത്വത്തില് നിന്നും ഒളിച്ചോടുകയാണെന്നു പ്രതിപക്ഷവും പരസ്പരം ആരോപിച്ചു. ഏറെ വാഗ്വാദങ്ങള്ക്ക് ശേഷം മുന്സിപല് ഭരണ നേതൃത്വം അവലംബിക്കുന്ന നിഷേധാത്ക സമീപനം അംഗീകരിക്കാന് കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് തങ്ങള് കൌണ്സില് വിട്ടിറങ്ങുകയാനെന്നു അഡ്വ.കെ.ആര് വിജയ പറഞ്ഞു.
|
|
|
| News Date: Monday, February 08, 2010 |
| സൗജന്യ രക്തഗ്രൂപ്പ് നിര്ണ്ണയ ക്യാമ്പും രക്തദാനവും 5565 |
| Author :
- സ്വന്തം ലേഖകന് |
സേവാഭാരതി പൊറത്തിശ്ശേരി, നിവേദിത വിദ്യാനികേതന് മാതൃസമിതി, ഐ.എം.എ ബ്ലഡ് ഗ്രൂപ്പ് തൃശൂര് എന്നിവയുടെ ആഭിമുഖ്യത്തില് നിവേദിത വിദ്യാനികേതനില് സൗജന്യ രക്തഗ്രൂപ്പ് നിര്ണ്ണയ ക്യാമ്പും രക്തദാനവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് രാജു മാസ്റ്റര് ഉദ്ഘാടനം ചെയ്തു. സേവാഭാരതി ഇരിങ്ങാലക്കുട ജനറല് സെക്രട്ടറി സതീശന് അദ്ധ്യക്ഷനായിരുന്നു. ആര്.എസ്.എസ്. ഇരിങ്ങാലക്കുട ജില്ലാ കാര്യവാഹ് പ്രസാദ് മാസ്കര്, ഐ.എം.എ. ഡോക്ടര് ബാബു പി. പാറയ്ക്ക എന്നിവര് രക്തദാന സന്ദേശം നല്കി. ശിവാനന്ദന്, ഷിജി സജി, പ്രതാപവര്മ്മരാജ തുടങ്ങിയവര് ആഷംസകളര്പ്പിച്ചു.
|
|
|
|
 |
|
|
|
|