Set as homepage 24/7 Sales & Support: (+91)9387432008

  പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ വേണു നാഗവള്ളി (60) അന്തരിച്ചു.  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Sunday, March 07, 2010
ഫ്രാന്‍സിസ്‌ കുരിശ്ശേരിക്ക്‌ യു.എ. ഇ യില്‍ സ്വീകരണം 5996
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പാളും ഇംഗ്ളീഷ്‌ വിഭാഗം മേധാവിയുമായിരുന്ന റവ ഫാ.ഫ്രാന്‍സിസ്‌ കുരിശ്ശേരിക്ക്‌ യു.എ.ഇ യില്‍ സ്വീകരണം നല്‍കി. ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ്‌ സ്വീകരണം സംഘടിപ്പിച്ചത്‌. 15 വര്‍ഷത്തോളം ക്രൈസ്റ്റ്‌ കോളേജില്‍ ഇംഗ്ളീഷ്‌ വിഭാഗം അദ്ധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ അമല മേഡിക്കല്‍ കോളേജിലെ ജോയിണ്റ്റ്‌ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. അലുമിനി പ്രസിഡണ്ട്‌ വിവേക്‌ മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

News Date: Sunday, March 07, 2010
സമരവിജയത്തിന്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും - വര്‍ഗീസ്‌ തൊടുപറമ്പില്‍ 5992
Author : - സ്വന്തം ലേഖകന്‍
മുരിയാട്‌ കര്‍ഷകര്‍ ആരംഭിച്ചിരിക്കുന്ന കര്‍ഷക സമരത്തിന്റെ വിജയത്തിനായി, ഏത്‌ രാഷ്ട്രീയ പാര്‍ട്ടി സഹായം തന്നാലും സ്വീകരിക്കുമെന്ന്‌ വര്‍ഗീസ്‌ തൊടുപറമ്പില്‍ പറഞ്ഞു. ഇന്ന്‌ തോമ്മാന പാടത്ത്‌ ആരംഭിച്ച കര്‍ഷക സമരത്തില്‍ ആമുഖ പ്രഭഷണത്തിലാണ്‌ വര്‍ഗീസ്‌ തൊടുപറമ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. സമരത്തിന്‌ ഏത്‌ രാഷ്ട്രീയ-സാംസ്കാരിക സംഘടനകള്‍ നല്‍കുന്ന പിന്തുണയും കര്‍ഷക മുന്നേറ്റം സ്വീകരിക്കുമെന്നും, എന്നാല്‍ കര്‍ഷക മുന്നേറ്റത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ മുരിയാട്‌ പ്രശ്നം മാത്രമെ അവര്‍ ഉന്നയിക്കാവു എന്നും അദ്ദേഹം പറഞ്ഞു. എം.എസ്‌ അനില്‍ കുമാര്‍, സാണ്ടര്‍ കെ തോമസ്‌, മാത്യു തോടുപുഴ എന്നിവര്‍ സംസാരിച്ചു.
News Date: Sunday, March 07, 2010
വനിതാ അവകാശ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 5994
Author : - സ്വന്തം ലേഖകന്‍

കെ.സി.വൈ.എം മാതൃസംഘം ലോകവനിതാദിനത്തോടനുബന്ധിച്ച്‌ വനിതാ അവകാശ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കടുപ്പശ്ശേരി മാതൃസംഘത്തിന്റെ സഹകരണത്തോടെയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്. കടുപ്പശ്ശേരി തിരുഹൃദയ പരിഷ്‌ഹാളില്‍ നടന്ന സെമിനാര്‍ സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. സി.ആനി കുര്യാക്കോസ്‌ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ആനിമേറ്റര്‍ സിയഗ്രേസി അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.വിന്‍സെന്റ്‌ ചാലിശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. ആലീസ്‌ സെബാസ്റ്റ്യന്‍, സി.മരിയ, ഡെയ്‌സി ജോസ്‌, അഡ്വ. ജോണ് നിധിന്‍ തോമസ്‌ എന്നിവര്‍ സംസാരിച്ചു.  അഡ്വ.അല്‍ഫോന്‍സാ ആന്റണി ക്ലാസ്സ്‌ നയിച്ചു.

News Date: Sunday, March 07, 2010
സായാഹ്ന ധര്‍ണ്ണ നടത്തി 5988
Author : - സ്വന്തം ലേഖകന്‍
വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട്‌ കൊണ്ട്‌ എഫ്‌.എസ്‌.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ഠാണാവില്‍ നടന്ന സായാഹ്ന ധര്‍ണ്ണ വെള്ളാങ്കല്ലൂര്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.സി പ്രേമരാജന്‍ ഉല്‍ഘാടനം ചെയ്തു. എഫ്‌.എസ്‌.ഇ.ടി.ഒ താലൂക്ക്‌ പ്രസിഡണ്ട്‌ കെ.ജി മോഹനകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മദനമോഹനന്‍, ടി.ബി ഹുസൈന്‍ ഖാന്‍, ഒ.എന്‍ അജിത്കുമാര്‍, ടി.ഏല്‍ ജോര്‍ജ്ജ്‌ എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു.
News Date: Sunday, March 07, 2010
കൃഷി ഭൂമിയില്‍ നിന്നും സമര ഭൂമിയിലേക്ക്‌ മുരിയാട്‌ കര്‍ഷകര്‍.. 5990
Author : - സ്വന്തം ലേഖകന്‍

സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ മുരിയാട്‌ കര്‍ഷകര്‍ വീണ്ടും അനിശ്ചിത കാല സമരം ആരംഭിച്ചു. മുരിയാട്‌ തൊമ്മാന പാടത്ത്‌ സ്വാതന്ത്ര സമര സേനാനി കെ.പി പോളി സമരജ്വാല തെളിയിച്ചു. വര്‍ഗീസ്‌ തൊടുപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. സമരം തുടങ്ങി ആദ്യത്തെ പത്ത്‌ ദിവസം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണയും, അതില്‍ ഫലമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരവും ആരംഭിക്കുമെന്ന്‌ അദ്ദേഹം ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. സമരത്തിനിടയില്‍ ആരെയെങ്കിലും പോലീസ്‌ അറസ്റ്റ്‌ ചെയ്താല്‍, അപ്പോള്‍ തന്നെ നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക കേരളത്തിന്റെ പ്രതിനിധിയായി കെ.വി ഗണേഷ്‌ സമരജ്വാല ഏറ്റുവാങ്ങി. എം.എസ്‌ അനില്‍ കുമാര്‍, സാണ്ടര്‍ കെ തോമസ്‌, അജോ ജോണ്‍, മാത്യു തോടുപുഴ, ഷീബ നാരായണന്‍ എന്നിവര്‍ സമര പന്തലില്‍ എത്തിയിരുന്നു.

News Date: Sunday, March 07, 2010
കാരുണ്യം തേടി എത്തുന്നവരോട്‌ കരുണ കാണിക്കാത്തവര്‍ ആതുരശുശ്രൂഷകരോ? 5998
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏറെ വികസിച്ചിട്ടും, ആതുരശുശ്രൂഷകരുടെ മനസ്സു മാത്രം വികസിക്കാത്തത്‌ പരക്കെ അമര്‍ഷത്തിന്‌ വഴി തെളിയിച്ചിരിക്കുന്നു. പ്രത്യേകിച്ച്‌ രാത്രി കാലങ്ങളില്‍ ഡ്യൂട്ടിക്ക്‌ നില്‍ക്കുന്ന ആശുപത്രി ജീവനക്കാരില്‍ പലരും നിരുത്തരവാദിത്വപരമായാണ്‌ പെരുമാറുന്നതെന്ന്‌ പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍ പോലും പരാതി ഉന്നയിക്കുന്ന സാഹചര്യത്തിന്റെ തീവ്രത എത്ര മാത്രമുണ്ടെന്ന്‌ ഊഹിക്കവുന്നതാണ്‌. താലൂക്ക്‌ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ യുവതി പ്രസവിക്കുകയും, നവജാത ശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ഒരു വിഭാഗം നഴ്സ്സുമാരുടെ രോഗികളോടുള്ള ധിക്കാരപൂര്‍ണ്ണമായ പെരുമാറ്റത്തിലും, അലംഭാവത്തിലും, കൈക്കൂലി ചോദിക്കുന്നതുമായ സംഭവത്തില്‍ നഗരസഭയില്‍ കൌണ്‍സിലര്‍മാര്‍ ബഹളം വെക്കുകയും നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്‌ ഡി.എം.ഒ അന്വേഷണത്തിന്‌ ഉത്തരവിട്ടതായി ചെയര്‍മാന്‍ നഗരസഭയോഗത്തില്‍ പറഞ്ഞു. നിരവധി സംഘടനകള്‍ തദവസരത്തില്‍ പ്രതിഷേധവുമായി രംഗത്ത്‌ വരികയും ചെയ്തിരുന്നു. ഈ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്‍പാണ്‌ താലൂക്കാശുപത്രിയില്‍ തനിക്കുണ്ടായ അനുഭവം അടിസ്ഥാനമാക്കി എസ്‌.ഐ പ്രേമാനന്ദകൃഷ്ണന്‍ ആശുപത്രിയിലെ ചില ജീവനക്കാരുടെ അനാസ്ഥക്കെതിരെ ആഞ്ഞടിച്ചത്‌. നീതി നിര്‍വ്വഹണം ഉറപ്പ്‌ വരുത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരോടുപോലും ഇങ്ങിനെയാണ്‌ ആതുരശുശ്രൂഷകര്‍ പെരുമാരുന്നതെങ്കില്‍ പാവപ്പെട്ട രോഗികളോട്‌ എങ്ങിനെയായിരിക്കും ആതുരശുശ്രൂഷകരുടെ ശുശ്രൂഷകള്‍ നടക്കുക. ജനാധിപത്യ രാജ്യത്തെ ഭരണകൂടങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നിയമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജനങ്ങളുടെ മേല്‍ കാണിക്കുന്ന ഈ കുതിരകയറ്റത്തിന്‌ എങ്ങിനെ അന്ത്യം കുറിക്കാം? എന്ന ചോദ്യമാണ്‌ ജനങ്ങള്‍ ഉയര്‍ത്തുന്നത്‌.

News Date: Sunday, March 07, 2010
ഇരിങ്ങാലക്കുടയില്‍ ഓള്‍ ഇന്ത്യാ ക്രാഫ്റ്റ്‌ ഫെയര്‍ 6000
Author : - സ്വന്തം ലേഖകന്‍
ഇരിങ്ങാലക്കുട പാണ്ടി സമൂഹ മഠത്തില്‍ ഓള്‍ ഇന്ത്യാ ക്രാഫ്റ്റ്‌ ഫെയര്‍ എക്സിബിഷന്‍ കം സെയില്‍ ആരംഭിച്ചു. മാര്‍ച്ച്‌ 4 മുതല്‍ 14 വരെയാണ്‌ എക്സിബിഷന്‍ നടക്കുന്നത്‌. ഹാണ്റ്റ്‌ ലൂം, ഹാണ്റ്റിക്രാഫ്റ്റ്‌ വസ്തുക്കള്‍, ജ്വല്ലറി ഐറ്റംസ്‌, അലങ്കാര വസ്തുക്കള്‍, ജയ്പൂറ്‍ ഡ്രസ്സ്‌ ഐറ്റംസ്‌ എന്നിവ എക്സിബിഷനില്‍ ലഭ്യമാകും. രാവിലെ 10 മണി മുതല്‍ രാത്രി 9.30 വരെയാണ്‌ പ്രദര്‍ശന സമയം.

Top 10 News

ഇന്നസെന്റ്‌ തമിഴിലേക്ക്‌
വ്യാജക്കള്ള്‌: ഇരിങ്ങാലക്കുടയില്‍ വ്യാപക റെയ്ഡ്‌
പിന്തുണ തേടി 'ഐ' ഗ്രൂപ്പ്‌
പണിമുടക്ക്‌ ഇരിങ്ങാലക്കുടയില്‍ പൂര്‍ണം, പണിമുടക്കനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി
24 മണിക്കൂര്‍ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍
പണിമുടക്ക്‌ ദിവസം കൃഷിപ്പണിയിലേര്‍‍പ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍
മാപ്രാണം പള്ളിയില്‍ തിരുന്നാളിന്‌ കൊടിയേറി
കാര്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
ബസ്സ്‌ സ്റ്റാന്‍ഡ്‌ ബില്‍‍ഡിങ്ങ്‌ തകര്‍ന്നു വീഴാന്‍ സാധ്യത: ജനങ്ങള്‍ ഭീതിയില്‍
ജാഗ്രതയോടെ പത്രപ്രവര്‍ത്തകര്‍...

Advertisements

 

 

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies