Set as homepage 24/7 Sales & Support: (+91)9387432008

 

  നടവരമ്പ്‌ ചിറവളവില്‍ അജ്ഞാത മൃതദേഹം  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa

Advertisements

 
News Date: Wednesday, April 20, 2011
സഹൃദയ, വനമിത്ര പുരസ്‌ക്കാരങ്ങള്‍ പ്ലാവ്‌ ജയന്‌ 12030
Author : - സ്വന്തം ലേഖകന്‍

കോഴിക്കോട്‌ ആസ്ഥാനമാക്കിയുള്ള കേരള റീഡേഴ്‌സ്‌ റൈറ്റേഴ്‌സ്‌ സര്‍ക്കിളിന്റെ പരിസ്ഥിതി വിഭാഗത്തിനുള്ള ഈ വര്‍ഷത്തെ സഹൃദയ പുരസ്‌ക്കാരവും, സാമൂഹ്യ വനംവകുപ്പിന്റെ വനമിത്ര അവാര്‍ഡും ഇരിങ്ങാലക്കുട സ്വദേശി പ്ലാവ്‌ ജയന്‌. ഗ്രാമങ്ങളിലെ പുറംപോക്ക്‌ ഭൂമികളിലും, സ്‌ക്കൂള്‍, കോളേജ്‌ തലങ്ങളിലും പ്ലാവിന്‍തൈ വച്ചു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്‌തതിനാണ്‌ അവാര്‍ഡ്‌. വേളൂക്കര അവിട്ടത്തൂര്‍ സ്വദേശി കൈപ്പുള്ളി മഠത്തില്‍ കെ.ആര്‍ ജയനെന്ന പ്ലാവ്‌ ജയന്‌ ലയണ്‍സ്‌ ക്ലബ്ബ്‌ അവാര്‍ഡ്‌, വേള്‍ഡ്‌ വാട്ടര്‍ ഡേ പുരസ്‌ക്കാരം, ഗോ ഫോര്‍ ഗ്രീന്‍ അവാര്‍ഡ്‌ തുടങ്ങി 17 ഓളം പുരസ്‌ക്കാരങ്ങല്‍ ഇതിനകം ലഭിച്ചിട്ടുണ്ട്‌. വിവിധയിനം പ്ലാവിന്‍തൈകളുടെ ശേഖരം തന്നെ വീട്ടില്‍ തയ്യാറാക്കിയ പ്ലാന്റില്‍ ജയന്‍ ഒരുക്കിയിട്ടുണ്ട്‌. 3000 പ്ലാവുകള്‍ ഈ ശേഖരത്തിലുണ്ട്‌. വിദ്യാര്‍ത്ഥികളും മറ്റും പ്ലാവുകളെ കുറിച്ച്‌ അറിയാനും, പഠിക്കാനും ഇവിടെ എത്താറുണ്ട്‌. പ്ലാവിനെ കുറിച്ച്‌ രണ്ടു പരിസ്ഥിതി വൈജ്ഞാനിക ഗ്രന്ഥങ്ങളും ജയന്‍ എഴുതിയിട്ടുണ്ട്‌. 25000 രൂപയും, പ്രശസ്‌തിപത്രവും, ഫലകവുമാണ്‌ സാമൂഹ്യവനംവകുപ്പിന്റെ വനമിത്ര അവാര്‍ഡ്‌.

News Date: Wednesday, April 20, 2011
എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം എസ്‌.എം.എസിലൂടെ 12032
Author : - സ്വന്തം ലേഖകന്‍

ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം സൗജന്യമായി എസ്‌.എം.എസിലൂടെ ലഭ്യമാക്കാന്‍ ഐടി@സ്‌ക്കൂള്‍ സംവിധാനമൊരുക്കി. ഇതിനായി രജിസ്റ്റര്‍ നമ്പരും, സന്ദേശം ലഭിക്കേണ്ട മൊബൈല്‍ നമ്പരും www.itschool.gov.in എന്ന സൈറ്റില്‍ ഈ മാസം 27നു മുമ്പു രജിസ്റ്റര്‍ ചെയ്യണം. ഫലപ്രഖ്യാപനം നടന്ന ഉടനെ ഫലം മൊബൈലില്‍ ലഭിക്കും. സൗജന്യമായാണ്‌ ഐടി@സ്‌ക്കൂള്‍ സേവനം ലഭ്യമാക്കുന്നത്‌. 20 പേരുള്ള ബാച്ചുകളിലായി ഗ്രൂപ്പ്‌ രജിസ്‌ടേരഷന്‍ നടത്താനും ഐടി@സ്‌ക്കൂള്‍ സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഒരു രജിസ്റ്റര്‍ നമ്പരിന്റെ ഫലം രണ്ടില്‍ കൂടുതല്‍ മൊബൈല്‍ നമ്പരില്‍ ലഭ്യമാക്കുകയില്ല. വെബ്ബ്‌ വഴിയും ഫലം ലഭ്യമാക്കാന്‍ ഐടി@സ്‌ക്കൂള്‍ പ്രത്യേക സംവിധാനമൊരുക്കും.

News Date: Wednesday, April 20, 2011
അഖില കേരള ചിത്രരചന മത്സരം 12028
Author : - സ്വന്തം ലേഖകന്‍

കെ.സി.വൈ.എം കാറളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മതബോധന സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള തലത്തില്‍ 'കളറിംഗ്‌ 2011' എന്ന പേരില്‍ ചിത്രരചന മത്സരം നടത്തുന്നു. 2011 ഏപ്രില്‍ 29ന്‌ രാവിലെ 9.30 മുതല്‍ ഉച്ചക്ക്‌ 12 മണി വരെ കാറളം ഹോളി ട്രിനിറ്റി പള്ളിയില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ 12നും 17നും ഇടയിലുള്ള കുട്ടികള്‍ക്ക്‌ പങ്കെടുക്കാം. ചിത്രരചനാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ 3001 രൂപയുടെ ക്യാഷ്‌ പ്രൈസും, രണ്ടാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ 2001 രൂപയുടെ ക്യാഷ്‌ പ്രൈസും, മൂന്നാം സമ്മാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ 1001 രൂപയുടെ ക്യാഷ്‌ പ്രൈസ്സും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 8907068008, 9037290350, 9745410341 എന്നീ നമ്പറുകളില്‍ വിളിച്ച്‌ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

News Date: Wednesday, April 20, 2011
വന്ദനം കുടുംബശ്രീ കൊയ്‌ത്തുത്സവം നടത്തി 12034
Author : - സ്വന്തം ലേഖകന്‍

വന്ദനം കുടുംബശ്രീ പൊറത്തിശ്ശേരി എടയിടത്തുകുളം പാടത്ത്‌ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ്‌ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ജി ശങ്കരനാരായണന്‍ വിളവെടുപ്പുത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. വന്ദനം ഗ്രൂപ്പ്‌ പ്രസിഡണ്ട്‌ ജിഷ വിനോദ്‌, സെക്രട്ടറി ഷിജി അനില്‍, അനില്‍കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ 2010-2011 വര്‍ഷം എസ്‌.ജി.എസ്‌.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്കില്‍ നിന്നും 1 ലക്ഷം രൂപയും, എസ്‌.സി.ബി കരുവന്നൂര്‍ ശാഖയില്‍ നിന്നും 2 ലക്ഷം രൂപയും ചേര്‍ത്താണ്‌ നെല്‍കൃഷി എടയിടത്തുകുളം പാടത്ത്‌ നെല്‍കൃഷി ചെയതത്‌‌.

News Date: Wednesday, April 20, 2011
ശ്രീ സ്വാതിതിരുന്നാള്‍ സംഗീത നൃത്തോത്സവം 12036
Author : - സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട നാദോപാസനയുടെ നേതൃത്തില്‍ ശ്രീ സ്വാതിതിരുന്നാള്‍ സംഗീത-നൃത്തോത്സവം സംഘടിപ്പിക്കുന്നു. 2011 ഏപ്രില്‍ 22, 23, 24 തിയ്യതികളിലായി കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം നടക്കുന്ന നൃത്ത-സംഗീതോത്സവം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്‌ഘാടനം ചെയ്യും. നാദോപാസന പ്രസിഡണ്ട്‌ എം.കൃഷ്‌ണന്‍ക്കുട്ടിമാരാര്‍ അദ്ധ്യക്ഷത വഹിക്കും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.എന്‍ ശങ്കര്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജി സുരേഷ്‌, കലാമണ്ഡലം റിട്ട.പ്രൊഫസര്‍ കലാനിലയം ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. നാദോപാസന സെക്രട്ടറി പി.എസ്‌ ജയശങ്കര്‍ സ്വാഗതവും, നാദോപാസന കോര്‍ഡിനേറ്റര്‍ എ.സംഗമേശ്വരന്‍ നന്ദിയും പറയും.

Top 10 News

വരനെ ആവശ്യമുണ്ട്‌

Advertisements

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies