Set as homepage 24/7 Sales & Support: (+91)9387432008

 

  നടവരമ്പ്‌ ചിറവളവില്‍ അജ്ഞാത മൃതദേഹം  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa
1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

Advertisements

 
News Date: Friday, April 01, 2011
വികസന സുഹൃദ്‌സംഗമം 2011 ഏപ്രില്‍ 2ന്‌ 11789
Author : - സ്വന്തം ലേഖകന്‍

വിഷന്‍ ഇരിങ്ങാലക്കുട 2020ന്റെ ഭാഗമായി നടന്ന വികസന ശില്‍പ്പശാലയില്‍ ഉയര്‍ന്നു വന്ന നവ ഇരിങ്ങാലക്കുടയെ രൂപപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടത്‌, വലത്‌, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കും, മുനിസിപ്പല്‍, ബ്ലോക്ക്‌ സാരഥികള്‍ക്കും കൈമാറുന്ന ചടങ്ങ്‌ 2011 ഏപ്രില്‍ 2 ശനിയാഴ്‌ച ഇരിങ്ങാലക്കുട ജ്യോതിസ്‌ കോളേജില്‍ വച്ചു നടക്കുന്ന സുഹൃദ്‌സംഗമത്തില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിഷന്‍ ഇരിങ്ങാലക്കുട 2020ന്റെ ആഭിമുഖ്യത്തില്‍ പദ്ധതികള്‍ രൂപീകരിക്കുന്നതിനായി ഓരോ മേഖലയിലേയും വിദഗ്‌ദര്‍ ഉള്‍പ്പെട്ട 60 പേരുടെ വിദഗ്‌ദ സമിതി പ്രവര്‍ത്തിച്ചു വരുന്നുവെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. കായിക മേഖലയിലെ വിദഗ്‌ദര്‍ ഉള്‍പ്പെട്ട വിദഗ്‌ദ സമിതിയോഗത്തില്‍ ഇരിങ്ങാലക്കുട സ്‌പോര്‍ട്ട്‌സ്‌ പ്രൊമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ധാരണയായി. മെയ്‌ മാസത്തില്‍ ഇരിങ്ങാലക്കുട സ്‌പോര്‍ട്ട്‌സ്‌ പ്രെമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന വര്‍ദ്ധനവ്‌ ലക്ഷ്യം വച്ചുകൊണ്ട്‌ പഴം, പച്ചക്കറി സഹകരണ സംഘത്തിന്റേയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ പഴം, പച്ചക്കറി മാതൃഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങല്‍ക്ക്‌ ജൂണ്‍ മാസത്തില്‍ പ്രാരംഭം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

News Date: Friday, April 01, 2011
സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി മക്കളുടെ പ്രചാരണം 11791
Author : - സ്വന്തം ലേഖകന്‍

യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി തോമസ്‌ ഉണ്ണിയാടനു വേണ്ടി മക്കളായ നിതിഷ തോമസും, നികിറ്റ തോമസും സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍ പ്രചാരണത്തിനെത്തി. നികിറ്റ ചെന്നൈയിലെ എം.ബി.ബി.എസ്‌ പഠനത്തിനിടയിലാണ്‌ പിതാവിനു വേണ്ടി വോട്ടു ചോദിക്കാന്‍ സമയം കണ്ടെത്തിയത്‌. കയ്യില്‍ രണ്ടില ചിഹ്നവും ഉണ്ടായിരുന്നു. പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായ നിതിഷ പരീക്ഷക്കിടയിലാണ്‌ പിതാവിന്റെ വിജയത്തിനു വേണ്ടി എത്തിയത്‌. പിതാവിന്റെ ചിത്രവും കൂടെ കൊണ്ടു വന്നിരുന്നു.

 

എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.ആര്‍ വിജയയുടെ മകന്‍ നവനീത്‌ മുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ താന്‍ പടിക്കുന്ന എസ്‌.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ അദ്ധ്യാപകരോട്‌ വോട്ടു ചോദിക്കാന്‍ എത്തി. വിജയയുടെ ചിഹ്നമായ ചുറ്റിക, അരിവാള്‍, നക്ഷത്രം മറക്കരുതെന്ന്‌ ഓര്‍മ്മിപ്പിക്കാനും നവനീത്‌ മറന്നില്ല.

 

 

 

 

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാലിന്റെ മകള്‍ ലക്ഷ്‌മി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ സ്‌ക്കൂളില്‍ നടക്കുന്ന അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ മെഡിക്കല്‍ എന്‍ഡ്രന്‍സ്‌ കോച്ചിംഗിനിടയിലാണ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയത്‌.

News Date: Friday, April 01, 2011
സമാദരണ സന്ധ്യ 11786
Author : - സ്വന്തം ലേഖകന്‍

കടുപ്പശ്ശേരി നവധാര ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ടസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കലാകേരളത്തില്‍ നിന്നും പത്മപുരസ്‌ക്കാരങ്ങള്‍ ലഭിച്ച പ്രശ്‌സ്‌ത സിനിമാ നടന്‍ ജയറാം, പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികളെ ആദരിച്ചു. കടുപ്പശ്ശേരി കച്ചേരിപ്പടി വില്ലേജ്‌ ഓഫീസ്‌ മൈതാനത്തു നടന്ന ചടങ്ങ്‌ ചലച്ചിത്രതാരം ടി.വി ഇന്നസെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ഡി ലാസര്‍, വാര്‍ഡ്‌ മെമ്പര്‍ പുഷ്‌പം ജോയ്‌, ചലനം സാംസ്‌ക്കാരിക സമിതി പ്രസിഡണ്ട്‌ അഡ്വ.ശശികുമാര്‍ ഇടപ്പുഴ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടി.ശിവകുമാര്‍ സ്വാഗതവും, നിധിന്‍.കെ.ജോയ്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ട്രിച്ചൂര്‍ കോഡ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

News Date: Friday, April 01, 2011
കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തു 11793
Author : - സ്വന്തം ലേഖകന്‍

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു. എറണാകുളം ലിസി ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ കുര്‍ബാന ചൊല്ലുന്നതിനിടെ ഉച്ചയ്ക്ക് 12 ന് അദ്ദേഹം തളര്‍ന്നു വീണിരുന്നു. തുടര്‍ന്ന് ലിസി ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്യോഗംമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. കേരളത്തിലെ മൂന്നാമത്തെ കര്‍ദ്ദിനാള്‍ ആയിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. 2001 ജനവരി 21 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ മാര്‍ വര്‍ക്കി വിതയത്തിലും ഉള്‍പ്പെട്ടിരുന്നു. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്‍, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1954 ല്‍ വൈദികനായ അദ്ദേഹം 1996 നവംബര്‍ 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്‍ 18 ന് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ നിയമിച്ചു.  റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. ബാംഗ്ലൂരിലെ വൈദിക സെമിനാരിയില്‍ 25 വര്‍ഷക്കാലം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, ആന്റണി പടിയറ എന്നിവരുടെ പിന്‍ഗാമി ആയിരുന്നു അദ്ദേഹം.
ലിസി ആസ്പത്രിയില്‍ എംബാം ചെയ്തശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലേക്ക് മാറ്റും. റോമില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന സഭയിലെ ബിഷപ്പുമാര്‍ ഏപ്രില്‍ പത്തിന് മടങ്ങിയെത്തിയശേഷമെ കബറടക്ക ശുശ്രൂഷകള്‍ നടക്കൂ. ഫാ. ബോസ്‌കോ പുത്തൂരിന് സീറോ മലബാര്‍ സഭാ അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല നല്‍കും.

Top 10 News

വരനെ ആവശ്യമുണ്ട്‌

Advertisements

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies