Set as homepage 24/7 Sales & Support: (+91)9387432008

 

  നടവരമ്പ്‌ ചിറവളവില്‍ അജ്ഞാത മൃതദേഹം  
  • Menu

Archive

Month  
Year
Su Mo Tu We Th Fr Sa
1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 31

Advertisements

 
News Date: Wednesday, August 01, 2012
വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ സി.പി.എം ഹര്‍ത്താല്‍ 22643

നാളെ (വ്യാഴാഴ്‌ച) സംസ്ഥാനത്ത്‌ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റു ചെയ്‌ത സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട്‌ 6 വരെയാണ്‌ ഹര്‍ത്താല്‍.

News Date: Wednesday, August 01, 2012
പരീക്ഷാഫലം വൈകുന്നു: ഉപരിപഠനം അനിശ്ചിതത്വത്തില്‍ 22623

കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ പ്രൈവറ്റായി ഡിഗ്രി പരീക്ഷയെഴുതിയ അരലക്ഷത്തോളം പേരുടെ ഉപരിപഠനം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം അനന്തമായി നീളുന്നതാണ്‌ കാരണം. ഫലം വൈകുന്നതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള അവസരമാണ്‌ നഷ്ടപ്പെടുന്നത്‌. എം.ജി സര്‍വ്വകലാശാലയില്‍ പി.ജിക്ക്‌ അപേക്ഷിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ്‌ 6 ആണ്‌. കേരളയില്‍ ആഗസ്റ്റ്‌ 4 ആണ്‌ പി.ജിക്ക്‌ അപേക്ഷിക്കേണ്ട അവസാന തിയ്യതി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പി.ജി പ്രവേശനത്തിനുള്ള തിയ്യതി ഇതിനകം അവസാനിച്ചു. ഈ സര്‍വ്വകലാശാലകളിലൊന്നും കാലിക്കറ്റിലെ പ്രൈവറ്റ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ വര്‍ഷം അപേക്ഷിക്കാനാവില്ലെന്ന്‌ ഉറപ്പായി. യഥാസമയം ഉത്തരക്കടലാസ്‌ ശേഖരിക്കാനോ മൂല്യ നിര്‍ണ്ണയം നടത്താനോ ശ്രദ്ധിക്കാത്തതാണ്‌ പ്രശ്‌നം വഷളാക്കിയത്‌. ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ ഡിഗ്രിയുടെ ഫലപ്രഖ്യാപനത്തില്‍ മാത്രമായിരുന്നു പരീക്ഷാഭവന്റെ ശ്രദ്ധ. റെഗുലര്‍ ഡിഗ്രിക്കാരുടെ ഇരട്ടിയാണ്‌ പ്രൈവറ്റ്‌ വിദ്യാര്‍ത്ഥികളുടെ എണ്ണം.

News Date: Wednesday, August 01, 2012
വധശ്രമക്കേസിലെ പ്രതിക്ക്‌ 7 വര്‍ഷം കഠിനതടവ്‌ 22627

കല്ലേറ്റുംങ്കര കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ താഴെക്കാട്‌ കോലത്ത്‌ തോമസിനെ ഉടഞ്ഞ ട്യൂബ്‌ ലൈറ്റു കൊണ്ടു കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതിക്ക്‌ 7 വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും അഡീഷ്‌ണല്‍ അസി.സെഷന്‍സ്‌ ജഡ്‌ജി എന്‍.വി രാജു വിധിച്ചു.

News Date: Wednesday, August 01, 2012
ക്രൈസ്‌റ്റ്‌ കോളേജില്‍ യു.ജി.സി നെറ്റ്‌ പരിശീലനം 22625

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ ഹിസ്‌റ്ററി ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കായി യു.ജി.സി നെറ്റ്‌ പരിശീലനം തുടങ്ങി. ഓഗസ്‌റ്റ്‌ രണ്ടാം വാരം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പരിശീലന ക്ലാസ്സുകളിലേക്ക്‌ അപേക്ഷിക്കാമെന്ന്‌ പ്രൊഫ.വി.പി ആന്റോ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീ 250 രൂപ.അവസാന തിയ്യതി ഓഗസ്‌റ്റ്‌ 10. ഫോണ്‍: 9447673243.

News Date: Wednesday, August 01, 2012
വേളൂക്കരയെ മറ്റൊരു വിളപ്പില്‍ ശാലയാക്കരുത്‌ 22629

വേളൂക്കര പഞ്ചായത്തിലെ രണ്ട്‌, മൂന്ന്‌ വാര്‍ഡുകളില്‍പ്പെട്ട 'പി.ആര്‍ മൂല' എന്ന സ്ഥലത്ത്‌ ഇരിങ്ങാലക്കുട നഗരസഭ അറവുശാലയിലെ വര്‍ഷങ്ങളായി കെട്ടി കിടക്കുന്ന ഇറച്ചിമാലിന്യം അനധികൃതമായി തള്ളിയ ഇരിങ്ങാലക്കുട നഗരസഭ ഉദ്യോഗസ്ഥരുടെ നടപടിയില്‍ വേളൂക്കര യൂത്ത്‌ കോണ്‍ഗ്രസ്സ്‌ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട്‌ റെജി തൈവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. 'വേളൂക്കരയെ മറ്റൊരു വിളപ്പില്‍ശാല' യാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള ഇത്തരം നീക്കത്തിനെതിരെ പഞ്ചായത്ത്‌ ഭരണസമിതിയും, രാഷ്ട്രീയ പാര്‍ട്ടികളും, യുവജന പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന്‌ യോഗം ആഹ്വാനം ചെയ്‌തു. അറവുശാലയിലെ മാലിന്യം തള്ളിയ സംഭവത്തില്‍ ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിക്കും, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തു കമ്മിറ്റിയോട്‌ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം വൈ. പ്രസിഡണ്ട്‌ അന്‍വര്‍ എ.എ, പി.വി മാത്യു പാറേക്കാടന്‍, പി.പി ആന്റു, കനക പ്രസാദ്‌, ലാലു വട്ടപറമ്പില്‍, ഷിന്റോ ജോണ്‍, സത്യന്‍ അഞ്ചത്ത്‌, എഡ്‌വിന്‍ പോള്‍, ഷാറ്റോ കുര്യന്‍, നിര്‍മ്മല്‍ദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

News Date: Wednesday, August 01, 2012
പുല്ലൂര്‍ സെന്റ്‌ സേവിയേഴ്‌സ്‌ ഐ.ടി.ഐയില്‍ വിദ്യാരംഭം 22635

പുല്ലൂര്‍ സെന്റ്‌ സേവിയേഴ്‌സ്‌ ഐ.ടി.ഐയിലെ 2012-13 വര്‍ഷത്തെ വിദ്യാരംഭ ശുശ്രൂഷകള്‍ തൃശ്ശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ.ഫാ.പോള്‍ അച്ചാണ്ടി സി.എം.ഐ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ റവ.ഫാ.ജോയ്‌ വൈദ്യക്കാരന്‍ സി.എം.ഐ സ്വാഗതം പറഞ്ഞു. മാനേജര്‍ റവ.ഫാ.ജോസ്‌ ചിറ്റിലപ്പിള്ളി സി.എം.ഐ സന്ദേശം നല്‍കി. നവാഗതരായ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

News Date: Wednesday, August 01, 2012
കരൂപ്പടന്നയില്‍ മിനി സ്റ്റേഡിയം: മന്ത്രി ഗണേഷ്‌ കുമാറിന്‌ നിവേദനം നല്‍കി 22631

കൊടുങ്ങല്ലൂര്‍-തൃശ്ശൂര്‍ സ്റ്റേറ്റ്‌ ഹൈവേയോട്‌ ചേര്‍ന്ന മൈതാനം മിനി സ്‌റ്റേഡിയം ആക്കി മാറ്റണമെന്നാവശ്യപ്പെട്ട്‌ വെള്ളാങ്കല്ലൂര്‍ ടൂറിസം ഡെവലപ്‌മെന്റ്‌ സൊസൈറ്റി ചെയര്‍മാന്‍ അയൂബ്‌ കരൂപ്പടന്നയും, ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ടും മെമ്പറുമായ കെ.എന്‍ മുഹമ്മദും ചേര്‍ന്ന്‌ കായിക-സ്‌പോര്‍ട്‌സ്‌ മന്ത്രി ഗണേഷ്‌ കുമാറിന്‌ നിവേദനം നല്‍കി. കരൂപ്പടന്ന ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ 75 വര്‍ഷത്തിലധികം പഴക്കമുണ്ട്‌. 50 വര്‍ഷത്തോളമായി എല്ലാവര്‍ഷവും ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും ഗ്രൗണ്ടില്‍ നടന്നു വരുന്നുണ്ട്‌. ഗ്രാമ-ബ്ലോക്ക്‌ പഞ്ചായത്തുകളുടെ കേരളോത്സവത്തിന്റെ സ്ഥിരം വേദിയും സ്‌കൂള്‍ തന്നെയാണ്‌.


News Date: Wednesday, August 01, 2012
പി.ജയരാജന്റെ അറസ്റ്റ്‌ : ഇരിങ്ങാലക്കുടയില്‍ പ്രതിഷേധമിരമ്പി. 22646

സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെ അറസ്റ്റുചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇരിങ്ങാലക്കുട സി. പി. ഐ.(എം) പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഠാണാവിലെ ബി. എസ്‌. എന്‍. എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ സമാപനയോഗം ഏരിയ സെക്രട്ടറി ഉല്ലാസ്‌ കളക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.പ്രേമരാജന്‍, കെ.ആര്‍.വിജയ, രാജു മാസ്‌റ്റര്‍ , കെ.പി. ദിവാകരന്‍, എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

News Date: Wednesday, August 01, 2012
രമേഷ്‌ ചെന്നിത്തലയുടെ പ്രസ്‌താവന നഗരസഭ ഭരണകാര്യത്തിലും പ്രാവര്‍ത്തികമാക്കണം: ബി.ജെ.പി കൗണ്‍സിലര്‍മാര്‍ 22644

കേരളത്തിലെ ഓരോ പ്രദേശത്തിലേയും സാമുദായിക രാഷ്ട്രീയ പരിഗണനകള്‍ നിലനിര്‍ത്തികൊണ്ടു മാത്രമേ കോണ്‍ഗ്രസ്സിലും, യു.ഡി.എഫിലും അധികാര കൈമാറ്റങ്ങള്‍ പാടുള്ളുവെന്ന കെ.പി.സി.സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തലയുടെ പ്രസ്‌താവന ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിന്റെ കാര്യത്തിലും പ്രാവര്‍ത്തികമാക്കണമെന്ന്‌ ബി.ജെ.പി കൗണ്‍സിലര്‍മാരായ സന്തോഷ്‌ ബോബന്‍, രാജി സുരേഷ്‌ എന്നിവര്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭയ്‌ക്കുള്ളില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒരു പ്രത്യേക സമുദായത്തില്‍ കേന്ദ്രീകരിക്കുന്നത്‌ സാമുദായിക സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതും, മറ്റു സമുദായങ്ങളെ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതുമാണെന്ന്‌ കൗണ്‍സിലര്‍മാര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. നഗരസഭയ്‌ക്കുള്ളില്‍ മൂന്നില്‍ രണ്ടില്‍ വരുന്ന ഭൂരിപക്ഷ സമുദായം, തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്‌. നഗരസഭയിലെ പകുതിയിലധികം വാര്‍ഡുകളിലും നഗരസഭ വൈ.ചെയര്‍മാന്‍, ചെയര്‍മാന്‍, എം.എല്‍.എ, എം.പി എന്നീ സ്ഥാനങ്ങളിലും ഒരു പ്രത്യേക സമുദായക്കാരാണ്‌ ഇന്നിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

News Date: Wednesday, August 01, 2012
ആവണി അവിട്ടത്തോടനുബന്ധിച്ച്‌ ബ്രഹ്മയജ്ഞം 22637

ആവണി അവിട്ടത്തോടനുബന്ധിച്ച്‌ യജുര്‍ ഉപകര്‍മ്മത്തിന്റെ ഭാഗമായി വേളൂക്കര ബ്രാഹ്മണ സമൂഹത്തിന്റെ നേതൃത്വത്തില്‍ ബ്രഹ്മയജ്ഞം നടന്നു. ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ വച്ചാണ്‌ ചടങ്ങുകള്‍ നടക്കുന്നത്‌.

News Date: Wednesday, August 01, 2012
മുംബൈയില്‍ നിര്യാതനായി 22641

ഇരിങ്ങാലക്കുട കുഞ്ഞിലിക്കാട്ടില്‍ പരേതനായ വേലായുധന്‍ മകന്‍ സതീഷ്‌ ബാബു (49) മുംബൈയില്‍ ഹൃദയസ്‌തംഭനം മൂലം നിര്യാതനായി. ഭാര്യ: ഷീല. മകന്‍: മയാംഗ്‌. മൃതദേഹം നാട്ടില്‍ കൊണ്ടു വന്ന്‌ സംസ്‌ക്കരിക്കും.

News Date: Wednesday, August 01, 2012
വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധന: വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട്‌ പ്രതിഷേധിച്ചു 22633

വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ വൈകീട്ട്‌ 5 മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. കടയടപ്പ്‌ സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ പ്രതിഷേധ പ്രകടനവും നടത്തി. നിയോജകമണ്ഡലം ചെയര്‍മാന്‍ ടെന്നിസണ്‍ തെക്കേക്കര, ടി.വി ആന്റോ, ജോസ്‌ മൊയലന്‍, ടി.സി ബേബി, കെ.ജി പ്രഫുല്ലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

News Date: Wednesday, August 01, 2012
വിദ്യാഭ്യാസ സദസ്സ്‌ ആഗസ്‌റ്റ്‌ 3ന്‌ ഇരിങ്ങാലക്കുട ആല്‍ത്തറയ്‌ക്കല്‍ 22639

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ്‌ 3 വെള്ളിയാഴ്‌ച ഇരിങ്ങാലക്കുട ആല്‍ത്തറയ്‌ക്കു സമീപം വിദ്യാഭ്യാസ സദസ്സ്‌ സംഘടിപ്പിക്കുന്നു. പരിഷത്ത്‌ മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. കെ.എസ്‌.ടി.എ ജില്ല ജോ.സെക്രട്ടറി കെ.ജി മോഹനന്‍ പങ്കെടുത്ത്‌ സംസാരിക്കും.

Top 10 News

വരനെ ആവശ്യമുണ്ട്‌

Advertisements

  |  
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies