Published :27-Feb-2017
ഇരിഞാലക്കുട : നഗരസഭയിലെ മുപ്പത്തി മൂന്നാം വാര്‍ഡിലെ പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററിന് സമീപമുള്ള ഹനുമാന്‍ കുളം നഗരസഭയുടെ അനാസ്ഥ മൂലം നശിച്ചുകൊണ്ടിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക സ്‌നേഹ സമൂഹശ്രദ്ധയില്‍ പെടുത്തിയിരുന്നു , സ്വകാര്യ വ്യക്തികള്‍ കുളം വ്യാപകമായി കയ്യേറുകയും ചെയ്യുന്നുണ്ട് .ഈ മേഖലയില്‍ രൂക്ഷമായ കുടിവെളള ക്ഷാമമാണ് നേരിട്ടു കൊണ്ടിരിക്കുന്നത് . ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹനുമാന്‍ കുളം സന്ദര്‍ശിക്കുകയും ഇരിഞാലക്കുട നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും കുളം വ്യത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.എത്രയും പെട്ടെന്ന് കയ്യേറ്റം ഒഴിവാക്കി ഹനുമാന്‍കുളം കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇരിഞാലക്കുട നഗരസഭക്കും , ബഹുമാനപെട്ട സ്ഥലം എം .എല്‍ .എ , എം .പി . എന്നിവര്‍ക്ക് നിവേദനം കൊടുക്കാനും തീരുമാനിച്ചു . ബിജെപി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പ്രസിഡന്റ് രമേഷ്. വി .സി , സൂരജ് നമ്പ്യാങ്കാവ് , ഷൈജു കുറ്റിക്കാട്ട് , ബാബു , ജയദേവന്‍ രാധാകൃഷ്ണന്‍ , ഉദയകുമാര്‍ , സതീഷ് , ഉണ്ണികൃഷ്ണന്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു
 
Published :27-Feb-2017
കടുപ്പശ്ശേരി : കച്ചേരിപടിയ്ക്ക് സമീപം കുറുപ്പത്ത് വീട്ടില്‍ പരേതനായ മാധവന്റെ മക്കളായ രണ്ട് സ്ത്രികളാണ് കരുണയുള്ള മനസ്സുകള്‍ക്കായി കാത്തിരിക്കുന്നത്.ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് ശസ്ത്രക്രിയ ചെയ്തതിന് ശേഷം ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത 42 വയസ്സുക്കാരി മല്ലികയും മസ്തിഷാകാതം സംഭവിച്ച് സംസാരശേഷി നഷ്ടപെട്ട 47 വയസുക്കാരി ലീലമണിയുംമാണ് വിധിയോട് പൊരുതി ജീവിക്കുന്നത്.അമ്മ നേരത്തേ നഷ്ടപെട്ട ഇരുവരും അനാഥരായി അടച്ചുറപ്പ് ഉള്ള ഒരു വീട് പോലും ഇല്ലാത്ത അവസ്ഥയില്‍ തുടര്‍ ചികിത്സയ്ക്ക് വഴിമുട്ടി നില്‍ക്കുന്നത്.നാട്ടുക്കാരുടെയുംസന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ച് ഇവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.തോമസ് കോലംങ്കണ്ണി ചെയര്‍മാനും(9744208144), കെ കെ മോഹനന്‍ കണ്‍വീനറും(9447833920), കെ കെ ജോണ്‍(9495528911) ട്രഷറുമായ കമ്മറ്റി ഇവരുടെ തുടര്‍ ചികിത്സയ്ക്കായ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവിട്ടത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.Account number : 0159053000015645,IFS Code : SIBL0000159
 
Published :27-Feb-2017
ഇരിങ്ങാലക്കുട ; സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വലിയ നോമ്പ് ആചരണത്തിന്റെ തുടക്കം കുറിച്ച്‌കൊണ്ട് വിഭൂതി തിരുനാള്‍ ആഘോഷിച്ചു. ബിഷപ്പ് മാര്‍ പോളീ കണ്ണൂക്കാടന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വികാരി ഫാ. ജോയ് കടമ്പാട്ട് അസി.വികാരിമാരായ ഫാ.ജില്‍സണ്‍ പയ്യപ്പിളളി, ഫാ.ടിനോ മേച്ചേരി, ഫാ.ലിജോണ്‍ ബ്രാഹ്മകുളത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.അമ്പതു ദിവസത്തെ ത്യാഗപൂര്‍ണ്ണവും പ്രാര്‍ത്ഥാനിര്‍ഭരവുമായ നോമ്പിനു തുടക്കം കുറിച്ച് കൊണ്ട് ക്രൈസ്തവര്‍ തിങ്കളാഴ്ച വിഭൂതി തിരുനാള്‍ ആചരിക്കും.മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ക്രൈസ്തവ വിശ്വാസികള്‍ നാളെ അര്‍ധരാത്രി മുതല്‍ വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകും.വിഭൂതി തിരുനാളായ തിങ്കളാഴ്ച രാവിലെ ദേവാലയങ്ങളില്‍ ദിവ്യബലിക്കിടയില്‍ നെറ്റിയില്‍ കരിക്കുറി വരച്ചു കൊണ്ട് വിശ്വാസികള്‍ നോമ്പാചരണത്തിന്റെ പരസ്യപ്രഖ്യാപനം നടത്തും.അനുതാപത്തിന്റേയും അത്മവിശുദ്ധിയുടേയും വിളംബരമെന്ന നിലയിലാണ് നെറ്റിയില്‍ ചാരം കൊണ്ടുള്ള കുരിശടയാളം ഏറ്റു വാങ്ങുന്നത്.മാനവരക്ഷയ്ക്കായി യേശു ക്രിസ്തു കുരിശു മരണം വരിച്ച് ഉത്ഥിതനായതിനെ അനുസ്മരിപ്പിക്കുന്ന പീഡാനുഭവകാലത്തേക്കുള്ള ഒരുക്കമെന്ന നിലയ്ക്കാണ് ക്രൈസ്തവര്‍ അമ്പതു ദിവസത്തെ നോമ്പാചരണം ആചരിക്കുന്നത്.ഇനിയുള്ള അമ്പതു നാളുകള്‍ പരിത്യാഗ കര്‍മ്മങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ഠിച്ചും തീര്‍ത്ഥാടനങ്ങള്‍ നടത്തിയും ക്രൈസ്തവര്‍ ആത്മീയ ഉണര്‍വ് നേടും.നോമ്പിനു സമാപനം കുറിക്കുന്ന ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് ആഘോഷങ്ങളില്ല.നോമ്പുദിനങ്ങളില്‍ ദേവാലയങ്ങളില്‍ ശ്ലീവാപ്പാതയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും ജീവിത നവീകരണ ധ്യാന ശുശ്രൂഷകളും ഉണ്ടാകും.മലയാറ്റൂര്‍,പാലയൂര്‍,കനകമല തുടങ്ങിയ തീര്‍ത്ഥ കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനങ്ങളിലും ധാരാളം പേര്‍ പങ്കെടുത്തു.
 
Published :26-Feb-2017
ഇരിങ്ങാലക്കുട: സീബ്രാ ലൈനുകള്‍ റോഡില്‍ നിന്നും മാഞ്ഞുപോയതോടെ മുറിഞ്ഞുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ചന്തക്കുന്ന്, ക്രൈസ്റ്റ് ജംഗ്ഷന്‍, ഠാണ, കൂടല്‍മാണിക്യം റോഡില്‍ ഓട്ടോറിക്ഷ പേട്ടയ്ക്ക് സമീപം, ബസ്സ് സ്റ്റാന്റിന്റെ കിഴക്കുഭാഗം കാട്ടൂര്‍ റോഡില്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം നേരത്തെ വരച്ചിരുന്ന സീബ്രാ ലൈനുകളെല്ലാം ഇല്ലാതായി കഴിഞ്ഞു. നഗരത്തിലെ ഏറെ തിരക്കേറിയ ഭാഗങ്ങളിലെ സീബ്രാ ലൈനുകളെല്ലാം തന്നെ ഇല്ലാതായ അവസ്ഥയിലാണ്. പലയിടത്തും ഒരു നിഴല്‍ പോലെയാണ് സീബ്രാ ലൈനുകള്‍. സീബ്രാ ലൈനുകള്‍ ഇല്ലാതായതോടെ യാത്രക്കാര്‍ റോഡ് മുറിഞ്ഞുകടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാല്‍നടയാത്രക്കാര്‍ റോഡ് മുറിഞ്ഞ് കടക്കുമ്പോള്‍ വാഹനങ്ങള്‍ നിറുത്തി കൊടുക്കണമെന്ന നിയമങ്ങള്‍ ബസ്സ് മുതല്‍ ബൈക്കുവരെയുള്ള വാഹനങ്ങള്‍ പാലിക്കുന്നില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, റോഡ് മുറിഞ്ഞ് കടക്കുമ്പോള്‍ ഏതെങ്കിലും വാഹനം വന്നാല്‍ അവരുടെ തെറി കൂടി യാത്രക്കാര്‍ കേള്‍ക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തിയോ, ഗതാഗതകുരുക്കുനോക്കിയോ വേണം ആളുകള്‍ക്ക് റോഡ് മുറിഞ്ഞുകടക്കാന്‍. തിരക്കേറിയ ജംഗ്ഷനുകളില്‍ വേഗത കുറച്ച് പോകണമെന്ന നിര്‍ദ്ദേശവും ബസ്സുകള്‍ പാലിക്കാറില്ലെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം റോഡില്‍ സീബ്രാ ലൈന്‍ ഇല്ലാതായതോടെ ബസ്സ് സ്റ്റാന്റില്‍ നിന്നും റോഡിലേയ്ക്കുള്ള ഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ കൈയ്യടക്കി. ഇതുമൂലം ആളുകള്‍ക്ക് സ്റ്റാന്റിലേക്ക് കയറണമെങ്കില്‍ ബൈക്കുകള്‍ക്കിടയിലൂടെ ബുദ്ധിമുട്ടിവേണം കടന്നുപോകാന്‍. അതിനാല്‍ യാത്രക്കാരുടെ സുരക്ഷയെ മുന്‍നിറുത്തി അടിയന്തിരമായി മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
 
Published :26-Feb-2017

ഇരിങ്ങാലക്കുട: മാസ് തിയ്യേറ്ററിന് സമീപത്ത് നിന്ന് ആരംഭിച്ച് കരുവന്നൂര്‍ പുഴയില്‍ അവസാനിക്കുന്ന കല്ലേരി തോട് വൃത്തിയാക്കണമെന്നാവശ്യം ശക്തമാകുന്നു.മഴക്കാലത്ത് ഇരിങ്ങാലക്കുടയിലെ വെള്ളക്കെട്ട് ഒഴിവാക്കി വെള്ളം ഒഴുകി പോകുന്ന പ്രധാനതോടാണ് ഇന്ന് മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നത്.കുളവാഴയും പായലും വര്‍ക്ക്ഷാപ്പുകളിലെയും മറ്റും മാലിന്യങ്ങളും മായി നിരോഴുക്ക് പൂര്‍ണ്ണമായും നിലച്ച നിലയിലാണ് കല്ലേരി തോട്.തോടിനോട് ചേര്‍ന്ന് പലഭാഗങ്ങളില്ലും കൈയേറ്റങ്ങള്‍ നടക്കുന്നത് തോടിന്റെ വീതി കുറയുന്നതിന് കാരാണമായിട്ടുണ്ട്.മലിനജലം മൂലം കിണറുകളിലെ വെള്ളം മലിനമാവുകയും കൊതുകുശല്യവും കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നിരന്തരം രോഗങ്ങളുമാണെന്ന് സമിപവാസികള്‍ പറയുന്നു.നഗരസഭയില്‍ പലതവണ പരാതി പറഞ്ഞിട്ടും ഫലമില്ലാതായതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ ഒപ്പ് ശേഖരണം നടത്തി എം എല്‍ എ യ്ക്കും കളക്ടര്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ്.തോട് വൃത്തിയാക്കി അരിക് കെട്ടി സംരംക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
 
Published :26-Feb-2017
പുല്ലൂര്‍ : വ്യാപാരി വ്യവസായി സമിതി മുരിയാട് യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്റെ ഭാഗമായി കോണ്‍കേവ് മീറര്‍ സ്ഥാപിച്ചു.അപകട സാധ്യത പ്രദേശമായ പുല്ലൂര്‍ എസ് എന്‍ ഡി പി സ്‌കൂളിന് സമിപത്താണ് മീറര്‍ സ്ഥാപിച്ചത്.മുരിയാട് പഞ്ചായത്ത് മെമ്പര്‍ കെ പി പ്രശാന്ത്,പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,ജില്ല പഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍,ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏരിയ സെക്രട്ടറി സജീവ് കെ എം,മുരിയാട് യൂണിറ്റ് സെക്രട്ടറി സുനില്‍ ചെരടായി,പ്രസിഡന്റ് കിംഗ്‌സ് മുരളി എന്നിവര്‍ സംസാരിച്ചു.
 
Published :26-Feb-2017
കരുവന്നൂര്‍ ; വലിയപാലത്തിന്റെ നടപാതയിലെ തെക്കേ അറ്റത്തുള്ള സ്ലാബുകള്‍ തകര്‍ന്നിട്ട് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി.ആഴ്ച്ചകള്‍ക്ക് മുന്‍പാണ് രാത്രിയില്‍ വലിയ ഏതോ വാഹനം കയറി സ്ലാബുകള്‍ തകര്‍ന്നത്.വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.രാത്രികാലങ്ങളില്‍ പാലിയേക്കര ടോള്‍ നല്‍കാതിരിക്കാനായി ഈ വഴി ധാരാളം കണ്ടെയ്‌നെര്‍ ലോറി അടക്കമുള്ളവയാണ് കടന്ന് പോകുന്നത്.പാലത്തിന് സമീപം ഹൈമാക്‌സ് ലൈറ്റ് അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും ഇത് വരെ പ്രാകാശിച്ചിട്ടില്ല.സമീപത്തേ രണ്ട് സ്‌ക്കൂളുകളിലേയ്ക്കായി നിരവധി വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും നടന്ന് പോകുന്ന പാലത്തിലാണ് സ്ലാബ് തകര്‍ന്ന് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ അധികൃത്യര്‍ തയ്യാറാകാത്തത്.പാലത്തിലെ തകര്‍ന്ന സ്ലാബുകള്‍ ശരിയാക്കുകയും ഹൈമാക്‌സ് ലൈറ്റുകള്‍ അടക്കമുള്ളവ കത്തിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നാണ് നാട്ടുക്കാര്‍ പറയുന്നത്.
 
Published :26-Feb-2017
ഇരിങ്ങാലക്കുട: പ്രസിദ്ധമായ ഷണ്‍മുഖം കനാല്‍ മലിനമാകാതിരിക്കാനുള്ള നടപടിയെടുക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയോട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നഗരസഭയോട് ഓംബുഡ്സ്മാന്‍ എം.എല്‍ ജോസഫ് ഫ്രാന്‍സീസ് ഉത്തരവിട്ടു. ഷണ്‍മുഖം കനാല്‍ മലിനമാണെന്ന് കാണിച്ച് പടിയൂര്‍ സ്വദേശി കളപ്പുരയ്ക്കല്‍ വീട്ടില്‍ ശശീധരന്‍ കെ.ജി നല്‍കിയ പരാതിയിലാണ് ഉത്തരവ്. മുനിസിപ്പല്‍ സെക്രട്ടറി എതിര്‍കക്ഷിയാക്കിയാണ് ശശീധരന്‍ പരാതി നല്‍കിയിരുന്നത്. കനാലിലെ വെള്ളം മലിനമായതിനാല്‍ അത് കാണിക്കുന്ന സൂചന ബോര്‍ഡുകള്‍ മുനിസിപ്പാലിറ്റി കനാല്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട നഗരസഭ, പൂമംഗലം, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഇറിഗേഷന്‍ കനാലാണ് ഷണ്‍മുഖം കനാല്‍. കനാല്‍ സ്തംഭത്തിന് പടിഞ്ഞാറുഭാഗം മുതല്‍ ചേലൂര്‍ വരെയുള്ള മൂന്ന് കി. മീറ്ററോളമാണ് നഗരസഭ പരിധിയില്‍ കനാല്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്കുഭാഗം പൂമംഗലം ഗ്രാമപഞ്ചായത്താണ് സ്ഥിതി ചെയ്യുന്നത്. ഷണ്‍മുഖം കനാല്‍ നിലവില്‍ വശങ്ങളില്‍ കാടുപിടിച്ചും നീരൊഴുക്ക് നിലച്ച അവസ്ഥയിലുമാണ്. കനാല്‍ പുറമ്പോക്ക് കയ്യേറി പല സ്ഥലങ്ങളിലും വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനാല്‍ കനാലിന്റെ വീതി പല സ്ഥലങ്ങളിലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. നീരൊഴുക്ക് ശരിയായ രീതിയില്‍ നടക്കാത്തതുമൂലം കനാലില്‍ മണ്ണും ചെളിയും നിറഞ്ഞ് പല സ്ഥലങ്ങളിലും വെള്ളം കെട്ടികിടക്കുകയാണ്. കനാലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം വെള്ളം മലിനപ്പെട്ട അവസ്ഥയിലുമാണെന്ന് സെക്രട്ടറി ഓംബുഡ്സ്മാനെ അറിയിച്ചു. ഷണ്‍മുഖം കനാല്‍ പൂര്‍ണ്ണമായും നഗരസഭ പ്രദേശത്ത് ഉള്‍പ്പെടാത്തതിനാല്‍ മൂന്നുകിലോമീറ്ററോളം വരുന്ന പ്രദേശത്തെ കനാല്‍ വ്യത്തിയാക്കിനീരൊഴുക്ക് പുനസ്ഥാപിക്കാന്‍ ഇറിഗേഷന്‍ വകുപ്പാണ് ചുമതലപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് ഒരു പ്രോജക്റ്റ് നിലവിലുണ്ടെന്നും സെക്രട്ടറി അറിയിച്ചു. കനാല്‍ മലിനമാകാതിരിക്കാനുള്ള നടപടികള്‍ നഗരസഭ കൈകൊള്ളുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുമെന്നും നഗരസഭ സെക്രട്ടറി ഓംബുഡ്സ്മാന്‍ മുമ്പാകെ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് മൂന്ന് മാസത്തിനകം കനാല്‍ മലിനമാകാതിരിക്കാനുള്ള നടപടികള്‍ നഗരസഭ പൂര്‍ത്തിയാക്കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടത്.
 
അക്ഷരമൂല
പത്രസമ്മേളനം
ഇരിങ്ങാലക്കുട : കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ 2017 ഫെബ്രുവരി 11 ശനിയാഴ്ച അയ്യങ്കാവിന് സമീപം പ്രിയ ഹാളില്‍ വച്ചു നടക്കും. ജില്ലാ പ്രസിഡണ്ട് സതീശന്‍ തലപ്പുറത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ആന്റ് മാക്ട് ജഡ്ജി ജി.ഗോപകുമാര്‍ മുഖ്യാതിഥിയും മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍
ചരമം
ആനുരുളി:കാളപുരയ്‌ക്കല്‍ വേലായുധന്‍ സുകുമാരന്‍ (65) നിര്യാതനായി.CPI(M) മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി ആയിരുന്നു.ഭാര്യ: പുഷ്‌പ.മക്കള്‍: വിജയശേഖര്‍,സുരേഷ്‌,വിദ്യ.മരുമക്കള്‍: ചൈതന്യ,ശ്രീമോള്‍
Birthday
അന്നുവിനും ഇന്നുവിനും ഇരിങ്ങാലക്കുട ഡോട്ട് കോംമിന്റെ പിറന്നാള്‍ ആശംസകള്‍